ചികിത്സയിലായിരുന്ന മലയാളി അൽഅഹ്സയിൽ മരിച്ചു

അൽഅഹ്‌സ: തലച്ചോറിൽ രക്തസ്രാവമുണ്ടായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി അൽഅഹ്സയിൽ മരിച്ചു. സൽമാനിയ്യയ ിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന മലപ്പുറം മഞ്ചേരി ആനക്കയം പന്തല്ലൂർ വടക്കേക്കുണ്ട് സ്വദേശി ജാഫർ എന്നറിയപ്പെടു ന്ന എൻ.കെ. ഷൗക്കത്ത് (44) ആണ് മരിച്ചത്. ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തലച്ചോറിൽ വീണ്ടും രക്തസ്രാവമുണ്ടായാണ് അന്ത്യം സംഭവിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു മരണം. ആദ്യം തലച്ചോറിൽ രക്തം കട്ടപിടിച്ച് കിടന്നത് ഹുഫൂഫ് ആശുപത്രിയിൽ നിന്നും ദമ്മാം മെഡിക്കൽ കോംപ്ലക്സിൽ കൊണ്ടുപോയി ഓപ്പറേഷൻ ചെയ്ത് നീക്കം ചെയ്തിരുന്നു. ശേഷം ഹുഫൂഫിലെ ആശുപത്രിയിലേക്ക് തന്നെ തിരികെ കൊണ്ടുവന്ന ചികിത്സ തുടരുന്നതിനിടയിൽ ന്യൂമോണിയ ബാധ ഉണ്ടാവുകയും കോവിഡ് പരിശോധന നടത്തുകയും ചെയ്തു. കോവിഡ് ബാധിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. ആശുപത്രിയിലെത്തി 27ാം ദിവസമാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ വ​​െൻറലേറ്ററിലായിരുന്നു. മൃതദേഹം ഹുഫൂഫ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

25 വർഷമായി അൽഅഹ്‌സയിലുണ്ട്. പിതാവ് നമ്പൻ കുന്നൻ അബ് ദുറഹ്മാൻ, മാതാവ് ഖദീജ ചാലിയാർ കുന്ന്. ഭാര്യ: സൈഫുന്നിസ, ഷിഹാബുദീൻ (ഒമ്പതാം ക്ലാസ്), മുഹമദ് ശിഹാബ് (ഏഴാം ക്ലാസ്), ആദിൽ (ഒന്നാം ക്ലാസ്) എന്നിവരാണ് മക്കൾ. ഇഖാമ കാലാവധി തീർന്നെങ്കിലും പുതുക്കിയിരുന്നില്ല. നാലുവർഷമായി നാട്ടിൽ േപായിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് ദിവസങ്ങൾക്കു മുമ്പ് നാട്ടിൽ പോകാനുള്ള മാർഗം അന്വേഷിച്ച് സാമൂഹിക പ്രവർത്തകരെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി സുഹൃത്തായ സിറാജ് പറഞ്ഞു.

മൃതദേഹം ഹുഫൂഫിൽ തന്നെ ഖബറടക്കാനാണ് കുടുംബത്തി​​െൻറ തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു. അൽഅഹ്സയിൽ തന്നെയുള്ള അമ്മാവ​​െൻറ മകൻ ഷിനോജി​​െൻറ നേതൃത്വത്തിൽ തുടർനടപടികൾ നടന്നുവരുന്നു. സാമൂഹിക പ്രവർത്തകരായ നാസർ മദനി, അഷറഫ് അൽഗസാൽ എന്നിവർ സഹായവുമായി രംഗത്തുണ്ട്. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റിയും സഹായിക്കുന്നുണ്ട്.

Tags:    
News Summary - soudi death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.