ജിദ്ദ: രോഗബാധിതരുടെ എണ്ണം കൂടി സ്ഥിതിഗതികൾ ആശങ്കാജനകമായത് കൊണ്ടാണ് ജിദ്ദയിൽ കർഫ്യു ഇളവ് പിൻവലിക്കുകയും ആരോഗ്യ മുൻകരുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു. പുതിയ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും പലമടങ്ങ് വർധിക്കുന്നു. ഇത് വൈറസ് വ്യാപനമുണ്ടെന്നതിന് തെളിവാണ്.
ഇൗ സ്ഥിതി വിശേഷം തിരിച്ചറിഞ്ഞാണ് മുൻകരുതൽ നടപടികൾ കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നും വക്താവ് പറഞ്ഞു. അടുത്ത ദിവസങ്ങളിലായി രോഗവ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന റിയാദ് നഗരത്തിലെ ഗുരുതരമായ സ്ഥിതിവിശേഷം നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ത്വലാൽ അൽശഹൂബ് പറഞ്ഞു. രോഗവർധനവ് തുടരുകയാണെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിദ്ദ നഗരത്തിെൻറ ആരോഗ്യ മുൻകരുതൽ കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിെൻറ ബാക്കി നഗരങ്ങളിലും ഗവർണറേറ്റുകളിലും നിലവിലെ സ്ഥിതി തുടരും. ഏതെങ്കിലും പ്രദേശം, ഗവർണറ്റേ്, നഗരം എന്നിവിടങ്ങളിൽ നിലവിലെ സ്ഥിതിഗതികൾ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ യഥാസമയം പ്രഖ്യപിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.