ജിദ്ദ: തുർക്കിയിൽ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട സൗദി പത്രപ്രവർത്തകൻ ജമാൽ ഖശോഗിയുടെ ഘാതകർക്ക് അദ്ദേഹത്തിെൻറ മക്കൾ മാപ്പ് നൽകി. മകൻ സ്വലാഹ് ഖശോഗിയാണ് ഇക്കാര്യം അറിയിച്ചത്. താനും സഹോദരങ്ങളും ഞങ്ങളുടെ പിതാവിെൻറ ഘാതകർക്ക് മാപ്പ് നൽകുന്നതായുള്ള ജമാൽ ഖശോഗിയുടെ മകൻ സ്വലാഹ് ഖശോഗിയുടെ ട്വിറ്റർ സന്ദേശം വെള്ളിയാഴ്ച പുലർച്ചെയാണ് സൗദി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്.
റമദാെൻറ അനുഗ്രഹീത രാവിൽ ദൈവ പ്രീതി കാംക്ഷിച്ചാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും സന്ദേശത്തിൽ പറയുന്നു. ഏതൊരു മോശം പ്രവർത്തിക്കെതിരെയും സമാനമായ ശിക്ഷ നൽകാൻ ദൈവിക കൽപനയുണ്ടെങ്കിലും ക്ഷമിക്കുന്നവരോട് ദൈവം കൂടുതൽ കരുണകാണിക്കുമെന്നുണ്ട്. അതിന് ദൈവത്തിൽനിന്ന് പ്രതിഫലം ലഭിക്കുമെന്നും സാലെഹ് ട്വീറ്റ് ചെയ്തു. മക്കളെല്ലാവരും ഈ തീരുമാനം അംഗീകരിക്കുന്നുവെന്നും സാലെഹ് കൂട്ടിച്ചേർത്തു.
2018 ഒക്ടോബറിലാണ് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വെച്ച് ജമാൽ ഖശോഗി കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് അഞ്ചുപരെ വധശിക്ഷക്ക് വിധിച്ചിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചു പ്രതികൾക്കായിരുന്ന വധശിക്ഷ. കൊലപാതകത്തിൽ പങ്കാളികളായ മറ്റ് മൂന്നു പേർക്ക് 24 വർഷത്തെ ജയിൽ ശിക്ഷയും വിധിച്ചു.
വിധി പറയുന്ന നേരത്ത് ഖശോഗിയുടെ കുടുംബത്തിെൻറ പ്രതിനിധികളും തുർക്കി എംബസിയുടെ പ്രതിനിധികളും കോടതിയിലുണ്ടായിരുന്നു. റോയൽ കോർട്ട് ഉപദേശകൻ സഉൗദ് ഖഹ്താനിയെ ചോദ്യം ചെയ്തെങ്കിലും അദ്ദേഹത്തിനെതിരെ കുറ്റം തെളിയിക്കാനായില്ല. അദ്ദേഹത്തെ കേസിൽ കുറ്റവിമുക്തനാക്കി. മുൻ ഡപ്യൂട്ടി ഇൻറലിജൻസ് മേധാവി അഹമ്മദ് അൽ അസീരിയയെും തെളിവില്ലാത്തതിനെ തുടർന്ന് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.