പിതാവ് നാട്ടിൽ മരിച്ചതറിയാതെ​ നാലാം നാൾ മകൻ സൗദിയിൽ മരണത്തിന്​ കീഴടങ്ങി

ജുബൈൽ: പിതാവ് നാട്ടിൽ മരിച്ചത്​ അറിയാതെ മകൻ നാലാം നാൾ സൗദിയിൽ മരണത്തിന്​ കീഴടങ്ങി. പനിബാധിച്ച്​ ഒരു മാസമായി ചികിത്സയിലായിരുന്ന പത്തനംതിട്ട കുടമുക്ക് മമ്മൂട് നരിയപുരം സ്വദേശരി മുരുപ്പേൽ വീട്ടിൽ ബിനു കെ. ശ്യാം (37) ആണ് ഖോബാറിലെ ആ​ശുപത്രിയിൽ മരിച്ചത്. 

നാലുദിവസം മുമ്പ് ബിനുവി​​െൻറ പിതാവ് രാമൻ  കുഞ്ഞുപിള്ള നാട്ടിൽ മരണപ്പെട്ടിരുന്നു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന ബിനു അച്​ഛൻ മരിച്ചത് അറിഞ്ഞിരുന്നില്ല. ബുധനാഴ്ച രാവിലെയാണ്​ ബിനു മരിച്ചത്​.  

ജുബൈലിൽ സാബിക് അനുബന്ധ കമ്പനിയായ ഇബിൻ സിനയിൽ എൻജിനീയർ ആയിരുന്നു ബിനു. ഒരു മാസം മുമ്പ് പനി ബാധിച്ചു ജുബൈൽ അൽ-മന ആശുപത്രിയിലും  അസുഖം കുറയാത്തതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഖോബാറിലെ അൽ-മന ആശുപത്രിയിലേക്ക് മാറ്റി. 

ന്യുമോണിയ കലശലായി  അവിടെ വ​െൻറിലേറ്ററിൽ ചികിത്സയിലായിരുന്നു. മരണശേഷം വന്ന കോവിഡ് പരിശോധനഫലം നെഗറ്റീവായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ  തുടങ്ങി. മാതാവ്: ശ്യാമള. ഭാര്യ: സജിത പൊയിരൻ. മകൻ: ഏദൻ.

Tags:    
News Summary - son died without knowing death of father -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.