ഇ. അഹമ്മദ് സ്​മാരക സോക്കർ ഫൈനൽ 12ന് 

അൽഖോബാർ : കിഴക്കൻ പ്രവിശ്യാ  വേങ്ങര മണ്ഡലം കെ. എം. സി. സി  ഇ. അഹമ്മദ് സ്​മാരക  സോക്കർ ഫൈനൽ മത്സരങ്ങൾ  വെള്ളിയാഴ്ച രാത്രി എട്ടിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.  
ഒന്നാം  സെമി ഫൈനലിൽ മലബാർ എഫ്. സി ജുബൈലിനെ  അഞ്ചു  ഗോളുകൾക്ക് പരാജയപ്പെടുത്തി റോയൽ ബദർ എഫ്. സി ഫൈനലിലേക്ക്​ പ്രവേശിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ  ഒരു ഗോളിന് ബി. പി. എൽ യു.എഫ്. സി  അൽഖോബാറിനെ എഫ്. സി ഫൗസി ഖാലിദിയ്യ' പരാജയപ്പെടുത്തി 

 റോയൽ ബദ്റി​​െൻറ ഹസൻ ഹാട്രിക് നേടി മാൻ ഓഫ് ദി മാച്ചായി. രണ്ടാം സെമി ഫൈനൽ മത്സരത്തിൽ എഫ്. സി ഫൗസി ഗോൾ കീപ്പർ അഫ്സൽ മങ്കട മാൻ ഒാഫ്​ ദി മാച്ചായി തിരഞ്ഞെടുത്തു.ഫൈനൽ മത്സരത്തിന് മുമ്പായി വൈകീട്ട് മലപ്പുറം കോഴിക്കോട് ജില്ലാ ടീമുകൾ പങ്കെടുക്കുന്ന  വെറ്ററൻസ്​ ഫുട്ബോൾ മത്സരം നടക്കും .

Tags:    
News Summary - socker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.