ജിദ്ദ: ജീവകാരുണ്യ മേഖലയിൽ നിശ്ശബ്ദമായി പ്രവർത്തിച്ച് കർമഫലങ്ങളിൽ സമാധാനവും സന്തോഷവും കണ്ടെത്തുകയാണ് നൗഷ ാദ് മമ്പാട് എന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ. പ്രവാസ ലോകത്ത് നിയമ സഹായം തേടുന്നവരെ കണ്ടെത്തി അവരുടെ ‘വക്കാ ല’ത്തുമായി ബന്ധപ്പെട്ട ഒാഫീസുകൾ കയറിയിറങ്ങി പ്രശ്നങ്ങൾ പരിഹരിച്ചാണ് ഇൗ യുവാവ് സാമൂഹിക പ്രവർത്തനത്തിൽ ആത ്മഹർഷം കണ്ടെത്തുന്നത്. 14 വർഷത്തിലേറെയായി ജിദ്ദയിൽ നിശ്ശബ്ദ സേവനത്തിലാണ്. സങ്കീർണമായ നൂറ് കണക്കിന് കേസു കളാണ് കൈകാര്യം ചെയ്തത്. ഇന്ത്യൻ കോൺസുലേറ്റ് ഒാഫിസിനും സൗദി അധികൃതർക്കുമിടയിലെ അനൗദ്യോഗിക ദൂതനായി പ്രവർത്തിക്കുകയാണ്. ഗവർണറേറ്റ്, പൊലീസ് സ്റ്റേഷൻ, ആശുപത്രി, ലേബർ ഒാഫിസ്, പബ്ലിക് പ്രോസിക്യൂഷൻ ഒാഫിസ്, കാർഗോ, ഇൻഷുറൻസ് തുടങ്ങിയ ഒൗദ്യോഗികകാര്യാലയങ്ങളിൽ കയറിയിറങ്ങിയാണ് നൗഷാദ് മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുന്നത്. സ്വന്തം കൈയിൽ നിന്ന് കാശ് ചെലവാകുമെന്നല്ലാതെ ഒരു സാമ്പത്തിക നേട്ടവും ഇതിെൻറ പേരിൽ ഉണ്ടാക്കുന്നില്ല. ഒാരോരുത്തരുടെയും കുരുക്കഴിച്ചുകൊടുക്കുന്നതിെല സമാധാനമാണ് ഇടപാടിലെ ലാഭം. തനിക്കും മാതാപിതാക്കൾക്കും വേണ്ടി പ്രാർഥിക്കണമെന്ന ആവശ്യം മാത്രമാണ് കക്ഷികൾക്ക് മുന്നിൽ വെക്കുക.
കേസുകൾ പരിഹരിച്ചുകിട്ടാൻ പ്രത്യേകമായ നയതന്ത്രം തന്നെയാണ് വേണ്ടതെന്ന് നൗഷാദ് സാക്ഷ്യപ്പെടുത്തുന്നു. ഉദ്യോഗസ്ഥതലങ്ങളിൽ ഇടപെടുേമ്പാൾ പ്രത്യേകമായ പക്വതയും ക്ഷമയും വേണ്ടി വരും. ക്രിമിനൽ കേസുകളിൽ വക്കാലത്ത് പിടിക്കാൻ പോവില്ല. അതേ സമയം സാധാരണ നിയമനടപടികൾ പൂർത്തിയാക്കണമെങ്കിൽ തന്നെ നിരവധി കടമ്പകളുണ്ടാവും. അതിെൻറ റൂട്ട് അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. ഒൗദ്യോഗിക മേഖലയിൽ വിശ്വാസ്യത മുറുകെ പിടിക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. പ്രവാസ ജീവിതത്തിനിടയിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനോ, ഇവിടെ തന്നെ സംസ്കരിക്കാനോ ആവശ്യമായ നിയമ നടപടികൾ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കുന്നതിലാണ് നൗഷാദ് ഏറെയും ഇടപെടുന്നത്. മൂന്ന് പ്രവൃത്തിദിവസം കിട്ടിയാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കാമെന്ന് നൗഷാദ് പറയുന്നു. തൊഴിൽ പ്രശ്നങ്ങളിലും ജയിലിൽ കഴിയുന്ന പ്രവാസികളുടെ മോചനക്കാര്യത്തിലും വാഹനാപകടക്കുരുക്കിൽ അകപ്പെട്ട് ബുദ്ധിമുട്ടുന്ന പ്രവാസികളുടെ കാര്യത്തിലുമെല്ലാം നൗഷാദിെൻറ ഫലപ്രദമായ ഇടപെടലുണ്ട്. എന്നാൽ ഇതിെൻറ പേരിലുള്ള ‘പബ്ലിസിറ്റി സ്റ്റണ്ടി’നൊന്നും നിൽക്കില്ല എന്നതാണ് ഇൗ സാമൂഹിക പ്രവർത്തകനെ വ്യത്യസ്തനാക്കുന്നത്. നൗഷാദിനെ കൊണ്ട് പണിയെടുപ്പിച്ച് പേര് നേടുന്നവരുണ്ട്. അവർക്കൊന്നും വഴങ്ങാതെ പൊതുസേവകനായി തുടരാനാണ് തനിക്കിഷ്ടം. പ്രയാസത്തിൽ കഴിയുന്നവരെ ഏതെല്ലാം നിലയിൽ സഹായിക്കാനാവുമെന്ന് പഠിച്ചാണ് ഇടപെടുക. നടക്കാത്ത കാര്യങ്ങൾ പറഞ്ഞ് ആവശ്യക്കാരെ മോഹിപ്പിക്കില്ല.
ഭാഷ കൈകാര്യം ചെയ്യാനുള്ള മിടുക്കും നയതന്ത്രവും ജനങ്ങളെ സേവിക്കാനുള്ള മനസുമാണ് കേസുകൾ കൈകാര്യം ചെയ്യുന്നതിലും ലക്ഷ്യത്തിലെത്തിക്കുന്നതിലും സഹായകമാവുന്നത്. എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ. സ്വന്തം നിലയിൽ പ്ലംബിഗും വയറിങും പഠിച്ചെടുത്തു.
ഗൾഫിൽ വന്ന കാലത്ത് ഭാഷ പഠിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. അറബിയും ഇംഗ്ലീഷും ഹിന്ദിയുമൊക്കെ നന്നായി വഴങ്ങിയതോടെ പൊതുവായ കാര്യങ്ങളിൽ ഇടപെട്ടുതുടങ്ങി. സ്വിമ്മിംഗ് പൂൾ നിർമാണമാണ് ജോലി. ഇൗ മേഖലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ഏറ്റെടുത്ത് നിർമാണം നടത്തും. കീഴിൽ ജോലിക്കാരുള്ളതിനാൽ മേൽനോട്ടം മതി. അതിനാൽ തന്നെ ഒഴിവുസമയം ധാരാളം ലഭിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന സമയമാണ് മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കുന്നതെന്ന് നൗഷാദ് പറയുന്നു. പല വിമർശനങ്ങളും കേൾക്കേണ്ടി വരാറുണ്ട്. പക്ഷെ അവിടെയും നയതന്ത്രത്തിെൻറ വഴിയാണ് നൗഷാദ് സ്വീകരിക്കുന്നത്. കുടുങ്ങിയവരെ രക്ഷിക്കണമെന്ന പാഠം സ്വദേശമായ മമ്പാട്ട് നിന്ന് ചെറുപ്പത്തിലേ പഠിച്ചതാണ്. പരേതരായ കാമ്പ്രത്ത് കുഞ്ഞിക്കമ്മുവിെൻറയും മറിയുമ്മയുടെയുമ മകനാണ് നൗഷാദ്. ഭാര്യ: ലുബ്ന. മക്കൾ: മിഷാൽ, ബയാൻ. ഫോൺ: 0551849848.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.