എസ്.എൻ.ഇ.സി റിയാദ് ചാപ്റ്റർ ഹാജിമാർക്കുള്ള യാത്രയയപ്പ് ചടങ്ങ് ഷാഫി ദാരിമി പുല്ലാര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) റിയാദ് ചാപ്റ്ററിെൻറ നേതൃത്വത്തിൽ ഹജ്ജ് പഠന ക്ലാസും ഹാജിമാർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. എസ്.ഐ.സി നാഷനൽ കമ്മിറ്റി വർക്കിങ് സെക്ര. ഷാഫി ദാരിമി പുല്ലാര ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡൻറ് ജാബിർ ഫൈസി ബനാരി അധ്യക്ഷത വഹിച്ചു. ഷാഫി ഹുദവി ഓമശ്ശേരി ഹജ്ജ് പഠനക്ലാസ് എടുത്തു.
അമീർ സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയിലെ ഡോ. അബ്ദുൽ മജീദ് ആരോഗ്യ ബോധവൽക്കരണം നടത്തി. പ്രഫ. അബ്ദുൽ വഹീദ് കൂട്ടിലങ്ങാടി സംസാരിച്ചു. ഹാജിമാരെ പ്രതിനിധീകരിച്ച് അബ്ദുൽ കരീം മുസ്ലിയാർ സംസാരിച്ചു.സമീർ പുത്തൂർ, ബഷീർ താമരശ്ശേരി, ഷഹീർ വെള്ളിമാട്കുന്ന്, ഉമർ കോയ ഹാജി, ഷിഫ്നാസ് ശാന്തിപുരം, ജുനൈദ് മാവൂർ, മൻസൂർ വാഴക്കാട്, റഫീഖ് പയ്യാവൂർ, ഷബീർ കക്കോവ്, സൈനുദ്ദീൻ അസ്അദി, ഫുആദ് ചേലേരി, കരീം പയോണ, റോഷൻ വേങ്ങര, നജ്മുദ്ദീൻ, നവാസ് കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി. റാഫി പുറവൂർ സ്വാഗതവും മുബാറക്ക് അരീക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.