യാമ്പു: സമസ്ത കേരള ഇസ്‌ലാമിക് സെൻറർ (എസ്.കെ.ഐ.സി) യാമ്പു സെൻട്രൽ കമ്മിറ്റി ഫാമിലി മീറ്റ് ‘അൽ മവദ്ദ 2018’ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചെയർമാൻ മുസ്തഫ മൊറയൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സഅദ് നദ്‌വി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം താമരശ്ശേരി, മാമുക്കോയ ഒറ്റപ്പാലം, നാസർ നടുവിൽ, അബ്ദുൽ കരീം പുഴക്കാട്ടിരി, അനീസുദ്ദീൻ ചെറുകുളമ്പ്, ശഫീഖ് ഹുദവി, കുഞ്ഞാപ്പു ഹാജി ക്ലാരി എന്നിവർ സംസാരിച്ചു. എസ്.കെ.ഐ.സി ജനറൽ സെക്രട്ടറി അഹമ്മദ് കബീർ കുന്നുംപുറം സ്വാഗതവും സി.കെ. മൊയ്തീൻ കുട്ടി ഫൈസി സമാപന പ്രസംഗവും നടത്തി. യാമ്പു നൂറുൽ ഹുദ മദ്രസ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അബ്ദുന്നൂർ ദാരിമി, നൗഷാദ്, അബ്ദുസ്സലാം അത്താണിക്കൽ, അബ്ദുൽ അസീസ് ദോസരി, അബ്ദു റസാഖ് നമ്പ്രം, റസാഖ് പറപ്പൂർ, മജീദ് എ.സി.ടി, മൂസക്കുട്ടി കണ്ണൂർ, ഹനീഫ ഒഴുക്കൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.