???? ?????? ??? ????

പ്രവാസത്തിൽ പിറന്ന സ്വരമാധുര്യം

ജുബൈൽ: ഗാനാലാപന രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പുകളുമായി ജുബൈലിലെ ജസീർ കണ്ണൂരും, റീജ അൻവറും. ശാസ്ത്രീയമായി പാട് ടു പഠിച്ചിട്ടില്ലാത്ത ഇരുവരും പ്രവാസ ലോകത്തെത്തിയ ശേഷമാണ് അനുഗൃഹീത ശബ്​ദമാധുര്യം കൊണ്ട് സൗദിയിലെ ശ്രദ്ധേയ ഗ ായകരായി മാറിയത്. ജുബൈലിലും ദമ്മാമിലുമുൾപ്പടെ വേദികളിലെ സ്ഥിരം ഗായകരായ നസീറും റീജയും ആൽബങ്ങളിൽ പ്രശസ്തർക്കൊപ ്പം ഗാനമാലപിക്കാൻ അവസരം ലഭിച്ചതോടെ തികഞ്ഞ ആത്മവിശ്വാസത്തിലും സന്തോഷത്തിലുമാണ്.
കണ്ണൂർ വളപട്ടണം സ്വദേശിയായ ജസീറി​​െൻറ പാട്ടുകൾ പുറം ലോകമറിയാൻ ഇടയാക്കിയത് ഒരു ഹജ്ജ് യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഹുബൈസ് അഷ്റഫും കുടുംബവുമായിരുന്നു. ബി കോമിന് പഠിക്കുന്ന കാലത്ത് വേദികളിൽ പാടിയതൊഴിച്ചാൽ വേറൊരു അനുഭവ സമ്പത്തും ഇല്ലായിരുന്നു. അഷ്‌റഫി​​െൻറ സഹായത്തോടെ ഒന്നുരണ്ടു വേദികളിൽ പാടിയതോടെ ആളുകൾ അറിയാൻ തുടങ്ങി. പാട്ടിനെ ഗൗരവത്തിലെടുക്കാൻ തുടങ്ങി. 200 സ്​റ്റേജുകളിൽ ഇതിനകം പടിക്കഴിഞ്ഞു. ഇതു വരെ ആറ്​ ആൽബങ്ങൾ റീലീസ് ചെയ്തു. പുതിയ ഏഴ​്​ ഗാനങ്ങൾ കൂടി റെക്കോർഡിങ്​ കഴിഞ്ഞു. ഇതിൽ 10 ഗാനങ്ങൾ ജസീർ തന്നെ സംഗീതം ചെയ്തതാണ്. ജസീർ രചിച്ച് സംഗീതം നൽകി മാപ്പിളപ്പാട്ടി​​െൻറ വാനമ്പാടി രഹ്​നയും ചേർന്ന് ആലപിച്ച ‘കൺമണിക്കൊരു താരാട്ട്’ എന്ന ആൽബത്തിലെ ഗാനം സൂപ്പർ ഹിറ്റായിരുന്നു. ‘മാണിക്യ മലരായ പൂവി..’ എന്ന ഗാനം രചിച്ച പി.എം.എ ജബ്ബാർ എഴുതിയ മൂന്ന്​ ഗാനങ്ങൾ ജസീർ സംഗീതം ചെയ്യുകയും ഒരു ഖവാലി ഗാനം കണ്ണൂർ ശരീഫും മറ്റ് രണ്ടെണ്ണം ജസീറും ആലപിച്ചു. ജസീറും നാല്​ വയസ്സുള്ള മകനും ചേർന്ന് പാടിയ ‘തു മേരി ജാൻ’ എന്ന ഹിന്ദി കവർ സോങിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്​റ്റീഫൻ ദേവസ്സി, പാഷാണം ഷാജി, കൊല്ലം ഷാഫി എന്നിവർക്കൊപ്പം പാടാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി കാണുന്നു. റഹീമയിൽ ‘ഗൾഫ് മാസ്’ എന്ന കമ്പനിയിൽ അക്കൗണ്ടൻറായി ജോലി ചെയ്യുന്ന ജസീർ വളപട്ടണം പി.എം ഹൗസിൽ ആമൂട്ടി- സറീന ദമ്പതികളുടെ മകനാണ്. ഭാര്യ: തംജീദ. മകൻ മിസ്ബാഹ്​.
കൊല്ലം മയ്യനാട് സ്വദേശി ഹനീഫയുടെയും ലത്തീഫായുടെയും മകളായ റീജ അൻവർ10 വർഷം മുമ്പാണ് സൗദിയിൽ എത്തിയത്. സ്കൂളിലും കോളജ് പഠന കാലത്തും പാട്ടുകൾ പാടുമായിരുന്നു. ജുബൈലിൽ വന്നതിൽ പിന്നെ സംഘടനകളുടെ പരിപാടികളിൽ പാടാൻ തുടങ്ങി. ഫേസ്ബുക്കിൽ കവർസോങ്​ പാടി പോസ്​റ്റ്​ ചെയ്തു. അത് കേട്ട് ഇഷ്​ടപ്പെട്ടതിനെ തുടർന്ന് ആൽബം രംഗത്ത് ശ്രദ്ധേയമായ അൻഷാദ് തൃശൂർ ഖത്തറിൽ നിന്ന്​ വിളിച്ച് പാടാൻ തയാറാണോ എന്ന് തിരക്കുകയായിരുന്നു. തുടർന്ന് വേണു ഗോപാലിനൊപ്പം ‘ആരോമലേ നിനക്കായ്’ എന്ന താരാട്ടുപാട്ട് പാടി. ജലീൽ കെ.ബാബയുടേതായിരുന്നു വരികൾ. തുടർന്ന് പരിശീലനം തുടങ്ങി. പിന്നീട് ദമ്മാമിലെ ബി.ബി വർക്കിയുടെ സ്​റ്റുഡിയോയിൽ പോയി ഗാനം റെക്കോർഡ് ചെയ്തു. കഴിഞ്ഞ മാസം ബെന്നി ബഹനാൻ പങ്കെടുത്ത ഐ.സി.സി പരിപാടിയിൽ ഹനീഫ റാവുത്തർ റീജ അൻവറി​​െൻറ ആദ്യ ആൽബം പ്രകാശനം ചെയ്തു. മികച്ച ആലാപന മാധുര്യമുള്ള ഈ ഗാനം യൂട്യൂബിൽ ധാരാളം പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. തുടർന്ന് രണ്ടു ആൽബത്തിലേക്ക് കൂടി പാടാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശി രവീന്ദ്ര​​െൻറ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചുവരുന്നു. തമിഴ് ഹിന്ദി ഗാനങ്ങളും ആലപിക്കാറുണ്ട്. ജസീർ കണ്ണൂർ, രമേശ് പയ്യന്നൂർ തുടങ്ങിയവർക്കൊപ്പം വേദികളിൽ പാടുന്നു. അടുത്ത മാസം അവസാനത്തോടു കൂടി എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങും. ആലാപനവും പഠനവും തുടരണമെന്നാണ് ആഗ്രഹം. കൊല്ലം മയ്യന്നൂർ റാഹത് മൻസിലിൽ ഹനീഫ -ലത്തീഫ ദമ്പതികളുടെ മകളായ റീജക്ക് മിമിക്രി നാടകം കലാകാരനും മാതൃസഹോദരനുമായ മയ്യനാട് റാഫി ജമാൽ ആണ് എല്ലാ പ്രോത്സാഹനവും നൽകി കൂടെ നിൽക്കുന്നത്. ഭർത്താവി​​െൻറ പൂർണ പിന്തുണയുണ്ട്. ആദിൽ, അദ്നാൻ എന്നിവർ മക്കളാണ്. ഒ.ഐ.സി.സി കുടുംബവേദി കൾച്ചറൽ സെക്രട്ടറി ആണ് റീജ അൻവർ.
Tags:    
News Summary - Singers from Gulf, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.