ജിദ്ദയിൽ ശറഫിയ്യ സ്റ്റോറിെൻറ നവീകരിച്ച ഷോറൂം വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദയിലെ ശറഫിയ്യ സ്റ്റോറിെൻറ നവീകരിച്ച ഷോറൂം ജിദ്ദ നാഷനൽ ആശുപത്രി ഡയറക്ടർ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ശറഫിയ്യ ട്രേഡിങ് ചെയർമാൻ മുഹമ്മദ് നജീബ് (ബേബി നീലാബ്ര), മാനേജിങ് ഡയറ്കടർ അബ്ദുറഹ്മാൻ, സി.ഇ.ഒ എഫ്. നാസിഫ് മുഹമ്മദ്, സെയിൽസ് സൂപ്പർവൈസർ ഫഹദ് മുഹമ്മദ്, സെയിൽസ് മാനേജർ യാഷിഖ്, അക്കൗണ്ടിങ് മാനേജർ അബ്ദുൽ ഖാദർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 1983 മുതൽ ജിദ്ദയിലെ ശറഫിയ്യയുടെ ഹൃദയഭാഗത്ത് ആരംഭിക്കുകയും മലയാളികളുടെ മനസ്സിൽ ചേക്കേറുകയും ചെയ്ത ആദ്യ മിനി മാർക്കറ്റുകളിലൊന്നാണ് ശറഫിയ്യ സ്റ്റോർ.
വിശാലമായ സൗകര്യത്തോടെയും വൈവിധ്യമാർന്ന വിഭവങ്ങളുടെയും കലവറ ഒരുക്കിയാണ് ഷോറൂമിെൻറ പുതിയ രംഗ പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.