റിയാദ്: ബസ് മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റു. റിയാദിൽനിന്ന് 300 കി.മീറ്ററകലെ മറാത്ത്-ശഖ്റ റോഡിലാണ് യാത്രാബസ് മറിഞ്ഞത്. ചൊവ്വാഴ്ച രാത്രി പെയ്ത മഴയും ബസിെൻറ അമിതവേഗവുമാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണംവിട്ട ബസ് റോഡിലെ നടപ്പാതയിലേക്ക് തെന്നിക്കയറുകയും സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയുമായിരുന്നു. ബസിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ മറാത്ത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ അഞ്ചുപേരെ പിന്നീട് ശഖ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഒരാളെ റിയാദിലെ സ്പെഷലിസ്റ്റ് ആശുപത്രിയിലെത്തിച്ചു. അപകടം നടന്ന ഉടൻ സംഭവസ്ഥലത്ത് എത്തിയ റെഡ് ക്രസൻറ് അതോറിറ്റി പ്രവർത്തകരും സിവിൽ ഡിഫൻസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡിൽ മറിഞ്ഞുകിടന്ന ബസിനെ ശഖ്റ മുനിസിപ്പാലിറ്റിയുടെ വക ക്രെയിനുകൾ ഉപയോഗിച്ച് എടുത്തുയർത്തി സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തു. സൗദി ട്രാൻസ്പോർട്ട് കമ്പനിയുടെ ബസാണ് മറിഞ്ഞത്. അപകടത്തിൽപെട്ടവർ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.