കമറുദ്ദീൻ താമലശ്ശേരിക്ക് യു.എ.ഇയിലെ മാറഞ്ചേരി പ്രവാസി കൂട്ടായ്‌മ തണ്ണീർപന്തൽ നൽകിയ യാത്രയയ
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
ദുബൈ: 38 വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന തണ്ണീർപന്തൽ എക്സിക്യൂട്ടിവ് അംഗം മാറഞ്ചേരി സ്വദേശി കമറുദ്ദീൻ താമലശ്ശേരിക്ക് യു.എ.ഇയിലെ മാറഞ്ചേരി പ്രവാസി കൂട്ടായ്‌മ തണ്ണീർപന്തൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. ദുബൈ ബ്ലൂസിറ്റി റസ്റ്റാറന്‍റിൽ നടന്ന ചടങ്ങിൽ ഷാർജ ഘടകം പ്രസിഡന്‍റ് എൻ.കെ. നിയാസ് മൊമന്‍റോ നൽകി ആദരിച്ചു. അജയൻ എണ്ണാഴിയിൽ പൊന്നാട അണിയിച്ചു. സുധീർ മന്നിങ്ങയിൽ തണ്ണീർപന്തലിന്‍റെ ഉപഹാരം സമ്മാനിച്ചു. നാസർ മന്നിങ്ങയിൽ, അക്ബർ വടിക്കിനിത്തേൽ, അബ്ദുൽ വഹാബ്, റസാഖ് നാലകം, നൗഷാദ് അലി, റസാഖ് കോടഞ്ചേരി എന്നിവർ സംസാരിച്ചു. എൻ.കെ. നിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുധീർ മന്നിങ്ങയിൽ സ്വാഗതവും ഷാജി ഇളയേടത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.