സല്‍മാന്‍ രാജാവിന് മലേഷ്യയില്‍ പ്രൗഢോജ്ജ്വല സ്വീകരണം

റിയാദ്: ഏഴ് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സല്‍മാന്‍ രാജാവിന്‍െറ വിദേശപര്യടനം ഞായറാഴ്ച ആരംഭിച്ചു. കോലാലമ്പൂരിലത്തെിയ സല്‍മാന്‍ രാജാവിനെ പ്രധാനമന്ത്രി മുഹമ്മദ് നജീബ് അബ്ദുറസാഖും പ്രതിരോധ മന്ത്രി ഹിശാമുദ്ദീന്‍ ഹുസൈനും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു. മലേഷ്യയിലെ സൗദി അംബാസഡര്‍ ഫഹദ് അബ്ദുല്ല അര്‍റശീദും സ്വീകരിക്കാനത്തെിയിരുന്നു. മലേഷ്യന്‍ പാര്‍ലമെന്‍റ് മന്ദിരത്തിലത്തെിയ രാജാവിനെ മലേഷ്യന്‍ രാജാവ് മുഹമ്മദ് അഞ്ചാമനും സംഘവും ചേര്‍ന്ന് ഒൗദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു. രാജാവിനുള്ള ആദരസൂചകമായി 21 ആചാര വെടികള്‍ ഉതിര്‍ത്തിതായും ഒൗദ്യോഗിക വാര്‍ത്താഏജന്‍സി അറിയിച്ചു. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനം ആലപിച്ചു. മലേഷ്യയില്‍ നിന്ന് ആരംഭിക്കുന്ന സന്ദര്‍ശന പരിപാടികള്‍ ഇന്തോനേഷ്യ, ബ്രൂണായ്, ജപ്പാന്‍, ചൈന, മാലിദ്വീപ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് അവസാനിക്കുക. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിനെ രാഷ്ട്ര ഉത്തരവാദിത്തം ഏല്‍പിച്ച് രാജകല്‍പന പുറപ്പെടുവിച്ചാണ്് രാജാവ് റിയാദില്‍ നിന്ന് ഞായറാഴ്ച രാവിലെ യാത്ര തിരിച്ചത്.
സൗദി സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. ആദില്‍ ബിന്‍ സൈദ് അത്തുറൈഫി, ഊര്‍ജ, വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി ഡോ. അലി അല്‍ ഗഫീസ്, ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് സാലിഹ് അബ്ദുല്‍ അസീസ് ആല്‍ശൈഖ്, വിദേശകാര്യ സഹമന്ത്രി നിസാര്‍ ഉബൈദ് മദനി, മന്ത്രിസഭാംഗവും മുന്‍ ധനകാര്യ മന്ത്രിയുമായ ഡോ. ഇബ്രാഹീം അല്‍ അസാഫ്, പ്ളാനിങ്, സാമ്പത്തിക കാര്യ മന്ത്രി എന്‍ജിനീയര്‍ ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹ് എന്നിവരും രാജകുടുംബത്തിലെയും ഭരണ തലത്തിലെയും ഉന്നതരും വിദേശ പര്യടനത്തില്‍ രാജാവിനെ അനുഗമിക്കുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക, വാണിജ്യ, സുരക്ഷാരംഗത്തെ നിരവധി സഹകരണ കരാറുകള്‍ രാജാവിന്‍െറ പര്യടനത്തോടനുബന്ധിച്ച് അടുത്ത ദിവസം ഒപ്പു വെച്ചേക്കും.

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.