70 രാഷ്ട്രങ്ങളിലേക്ക് സൗദി പൗരന്‍മാര്‍ക്ക്  വിസാ നടപടികളില്‍ ഇളവ്

ജിദ്ദ: 70 രാഷ്ട്രങ്ങളിലേക്ക് സൗദി പൗരന്‍മാര്‍ക്ക് വിസ ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ ഒഴിവാക്കി. സൗദി പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഒരു നിബന്ധനയുമില്ലാതെ ഇത്രയും രാഷ്ട്രങ്ങളിലേക്ക് പ്രവേശിക്കാം. എന്നാല്‍ ഇറാഖ്, തായ്ലാന്‍റ്, ഇറാന്‍, സിറിയ, ഫലസ്തീന്‍, യമന്‍ എന്നീ ആറു രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്‍മാരെ രാജ്യം വിലക്കി. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് കുറ്റകരമായിരിക്കും.  30 ഏഷ്യന്‍ രാജ്യങ്ങള്‍ സൗദി പൗരന്‍മാര്‍ക്ക് വിസ എളുപ്പമാക്കിയതായും പ്രാദേശിക മാധ്യമം ‘അല്‍ഹയാത്’ റിപ്പോര്‍ട്ട് ചെയ്തു. 
22 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഏഴ്  തെക്കെ അമേരിക്കന്‍ നാടുകളിലേക്കും ആറ് വടക്കെ അമേരിക്കന്‍ രാജ്യങ്ങളിലേക്കും നാല് ആസ്ത്രേലിയന്‍ രാജ്യങ്ങളിലേക്കും മൂന്ന് യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കും സൗദി പൗരന്‍മാര്‍ക്കുള്ള വിസ നടപടികള്‍  ലഘൂകരിച്ചു. 
അമേരിക്കയിലേക്ക് വിസ ലഭിക്കുന്നതിനുള്ള കാലതാമസം ആറു ദിവസത്തില്‍ നിന്ന് അഞ്ചായി കുറച്ചതായി സൗദി വിദേശകാര്യ മന്ത്രാലയ വാക്താവ് അംബാസിഡര്‍ ഉസാമ അല്‍ നഖ്ലി വ്യക്തമാക്കി. യൂറോപ്യന്‍ നാടുകളിലേക്കുള്ള വിസകള്‍ക്ക് 21 ദിവസം വരെ കാത്തിരിക്കേണ്ടിവന്നത് അഞ്ചുദിവസമായി കുറച്ചതായും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.