ആയുധങ്ങളുടെ കൗതുകശേഖരവുമായി അബഹയിൽ പ്രദർശനം

അബഹ: ചരിത്രപ്രാധാന്യമുള്ള ആയുധങ്ങളുടെ പ്രദർശനം അബഹയിൽ തുടങ്ങി. രണ്ടുനൂറ്റാണ്ടിലേറെ പഴക്കമുള്ള സൈനികായുധങ്ങളുടെ പ്രദർശനമാണ് പ്രതിരോധ മന്ത്രി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ നിർദേശത്തെ തുടർന്ന് ആരംഭിച്ചത്. നാലുഭാഗങ്ങളായി നടക്കുന്ന ഇൗ മേളയിൽ 10,000 ലേറെ സൈനിക വസ്തുക്കൾ കാഴ്ചക്കായി ഒരുക്കിയിരിക്കുന്നു. കര, നാവിക, വ്യോമ ആയുധങ്ങളും ഇതിൽ പെടുന്നു. 1750 മുതൽ 1942 വരെ കാലഘട്ടത്തിലുള്ള പിസ്റ്റളുകൾ, വെടിമരുന്ന് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന തോക്കുകൾ, ചെറുതും വലുതുമായ റിവോൾവറുകൾ എന്നിവയും ഇവിടെ കാണാം. 
അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസി​െൻറ ശേഖരത്തിലുണ്ടായിരുന്ന പിസ്റ്റളുകൾ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. അമീർ അബ്ദുൽ അസീസി​െൻറ 37,000 തോക്കുകളും പ്രധാന ആകർഷണങ്ങളിൽപെടുന്നു. മക്കയിൽ കഅബയുടെ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ഉസ്മാനി പീരങ്കിയാണ് മറ്റൊരുകാഴ്ച വസ്തു. ക്ലോക്ക് ടവറിന് കീഴിൽ നിന്ന് 1950 ൽ മാറ്റിയതാണ് ഇൗ പീരങ്കി.  

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.