ദമ്മാം: ‘സംസ്കാരമാണ് ഒട്ടകം’ എന്ന തലവാചകത്തിൽ ആഴ്ചകളായി നടന്നുവരുന്ന ഒട്ടക സൗന്ദര്യമേളയിലേക്ക് വൻ ജനപ്രവാഹം. റിയാദിലെ റുമാ ഗവർണറേറ്റിൽ നടക്കുന്ന കിങ് അബ്ദുൽ അസീസ് ഒട്ടക മത്സര പ്രദർശന മേളയിൽ മൂന്നു ലക്ഷത്തിലേറെ മൃഗങ്ങളെത്തുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമേളക്ക് തിരശീല വീഴാൻ ഒരാഴ്ച കൂടി ശേഷിക്കെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒട്ടക പ്രേമികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഏറ്റവും ആകർഷകമായ മത്സരയിനത്തിൽ പ്രത്യേകം പരിശീലനം സിദ്ധിച്ച വിവിധ തരത്തിലുള്ള 72 ഒട്ടകങ്ങളാണ് മാറ്റുരച്ചത്. സൗദിയുടെ 43, കുൈവത്തിെൻറ മൂന്ന്, യു.എ.ഇയുടെ അഞ്ച്, ഖത്തറിെൻറ 21 ഒട്ടകങ്ങളാണ് മത്സരാർഥികളായി ഇൗയിനത്തിൽ വേഷമിട്ടത്. ഇനം, നിറം, വയസ് എന്നിങ്ങെന വിവിധ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഒാരോ മത്സരയിനവും നടത്തുന്നത്.
അൽ വാദാ വെള്ള ഒട്ടകങ്ങൾ, അൽ മജഹതീർ കറുത്ത ഒട്ടകങ്ങൾ, അൽഹുമൂർ ചുവന്ന ഒട്ടകങ്ങൾ, ചാര നിറമാർന്ന ഒട്ടകങ്ങൾ എന്നിവയാണ് മുഖ്യമായും മത്സര രംഗത്തുള്ള ഇനങ്ങൾ. ചുരുണ്ട രോമങ്ങൾ, തടിച്ച കാതുകൾ, നീണ്ട കൺപീലികൾ, ഉയർന്ന് ആകൃതിയൊത്ത പൂഞ്ഞ എന്നിവയും സൗന്ദര്യമാനദണ്ഡങ്ങളിൽ പ്രധാനമാണ്. പ്രാഥമിക റൗണ്ടിൽ വിജയിക്കുന്നവയെ പെങ്കടുപ്പിച്ചാണ് ഫൈനൽ മത്സരങ്ങൾ. ‘മിസ് ക്യാമൽ’ ഫെസ്റ്റിവൽ എന്ന പേരിൽ അറിയപ്പെട്ട മേള, 1999 ൽ ഒരുകൂട്ടം തദ്ദേശീയരായ ബദുക്കളുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്.
തുടർ വർഷങ്ങളിൽ രാജ്യത്തെ പ്രമുഖ പൈതൃക മേളയായി വളർന്ന ആഘോഷം ഇപ്പോൾ റിയാദിലെ ദാറത് കിങ് അബ്ദുൽ അസീസ് സെൻററിെൻറ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. സൗദിയുടെ മഹിതമായ സംസ്കാരവും പൈതൃകവും പ്രകാശിപ്പിക്കുന്ന മേളയെന്ന അർഥത്തിൽ, കൃത്യമായ ആസൂത്രണത്തോടെ, ദിനേനെ വിവിധ വിഷയങ്ങളിൽ സാംസ്കാരിക സമ്മേളനങ്ങളും സാഹിത്യ സദസ്സുകളും സംഗീത വിരുന്നും സംഘാടകർ ഒരുക്കിയിട്ടുണ്ടെന്ന് മേളയുടെ വക്താവ് തലാൽ ഇബ്നു ഖാലിദ അൽതുൈറഫി വ്യക്തമാക്കി. വിവിധ നാടോടി കലാരൂപങ്ങളും നാടകങ്ങളും പരമ്പരാഗത നൃത്തങ്ങളും അരങ്ങേറും. ലോകത്തെങ്ങുമുള്ള ഒട്ടക പ്രേമികൾക്കായി ഇത്തവണ അനുവദിച്ചത് 10,000 ലേറെ വിസകളാണ്.
വിജയികളാകുന്ന ഒട്ടകങ്ങൾക്ക് 115 ദശലക്ഷം റിയാൽ സമ്മാനം ഒരുക്കിയിട്ടുണ്ട്. അന്താരാഷ്്ട്ര തലത്തിൽ തന്നെ ഏറ്റവും വലിയ ദേശീയ ആഘോഷങ്ങളിലൊന്നായ ഇൗ മേളയിൽ, വിവിധ രാജ്യങ്ങളിലെ സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ രംഗങ്ങളിെല പ്രമുഖരും നയതന്ത്ര പ്രതിനിധികളും ഉന്നത ഉേദ്യാഗസ്ഥരും അതിഥികളായി എത്തുന്നുണ്ട്. ഒേട്ടറെ സവിശേഷതകളുള്ള ഒട്ടകം അറേബ്യൻ ജനതയുടെ സാംസ്കാരിക പ്രതീകം എന്ന നിലയിൽ മേളക്ക് സവിശേഷ പ്രാധാന്യമുണ്ട്. പഴയകാല ബദവീ ജീവിതത്തിൽ മനുഷ്യനോട് ഇത്രയേറെ ഇഴുകിച്ചേർന്ന് ജീവിച്ച, നൂറ്റാണ്ടുകൾ പിറകിലേക്ക് വേരാഴ്ത്തിയ പാരമ്പര്യത്തിെൻറ തിലകക്കുറി കൂടിയാണ് ഇൗ സാധു മൃഗം. അറേബ്യൻ സാഹിത്യത്തിലും സമകാലിക വാെമാഴിയിലും ഒട്ടകത്തെയും ഒട്ടകത്തിെൻറ സ്വഭാവ രീതികളെയും വിഷയമാക്കുന്ന ഒേട്ടറെ ആപ്തവാക്യങ്ങളുണ്ട്. അറബ് പൊതു ജീവിതത്തിലും സംസ്കാരത്തിലും ഒട്ടകത്തിെൻറ പ്രാധാന്യം വിളിച്ചോതുന്ന നിരവധി പ്രദർശനവും മേളയിൽ അരങ്ങേറും. ഏപ്രിൽ 15 ന് തിരശീല വീഴുന്ന മേളയിൽ ഇതിനകം 15 ലക്ഷത്തിലേറെ സന്ദർശകർ ഒഴുകിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.