വനിതകള്‍ക്ക് ഡ്രൈവിംഗ്​ ലൈസന്‍സ്: പരിശീലകരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യും

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കി സല്‍മാന്‍ രാജാവി​​െൻറ ഉത്തരവ് വന്നതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍  ആവശ്യമായ നടപടി സ്വീകരിച്ചു തുടങ്ങി. ഡ്രൈവിംഗ്​ സ്കൂളുകളില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള പരിശീലനം നല്‍കാന്‍ യോഗ്യരായ വനിതാപരിശീലകരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രാഫിക് വിഭാഗത്തി​​െൻറ അനുമതിയോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് സ്കൂളുകളാണ് ഇത്തരത്തിലുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക. പരിശീലകര്‍ക്ക് അറബി ഭാഷയും സംസ്കാരവും അനിവാര്യമാണെന്നതിനാല്‍ ഈജിപ്ത്, ജോർഡന്‍, സുഡാന്‍ തുടങ്ങിയ അറബ് രാജ്യങ്ങളില്‍ നിന്നായിരിക്കും റിക്രൂട്ടിങ് നടത്തുക. സൗദി ട്രാഫിക് വിഭാഗത്തി​​െൻറ നിര്‍ദേശപ്രകാരമാണ് നടപടികള്‍ പൂര്‍ത്തീകരിക്കുക എന്ന് ഡ്രൈവിങ് സ്കൂള്‍ സമിതി മേധാവി മഖ്ഫൂര്‍ ആല്‍ ബഷര്‍ പറഞ്ഞു. സ്ത്രീകളുടെ ഭാഗത്തുനിന്ന് നിരവധി പേര്‍ ഒരേസമയം ലൈസന്‍സിന് അപേക്ഷിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ പ്രാഥമിക പരിശീലനം നല്‍കാനും സജ്ജീകരണം ഒരുക്കേണ്ടതുണ്ട്. എന്നാല്‍ ഡ്രൈവിംഗ്​ ലൈസന്‍സ് നല്‍കുന്നതി​​െൻറ മുന്നോടിയായി ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒമ്പത് മാസത്തെ സാവകാശമുണ്ടെന്നത് അധികൃതര്‍ക്ക് ആശ്വാസമാണ്.
Tags:    
News Summary - saudi womens driving-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.