റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് കുഞ്ഞ് പിറന്നു. റിയാദിലെ ഫസ്റ്റ് ഹെൽത്ത് ക്ലസ്റ ്ററാണ് കോവിഡ് ബാധിച്ച സ്ത്രീയുടെ പ്രസവ വിവരം അറിയിച്ചത്. പ്രസവിച്ച ഉടനെ കുട്ടിയെ മുൻകരുതലന്നോണം വേണ്ട ആരോഗ്യ പരിശോധനക്ക് വിധേയമാക്കി.
മാതാവിെൻറയും കുഞ്ഞിെൻറയും സുരക്ഷക്ക് ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും മെഡിക്കൽ സംഘം പാലിച്ചിരുന്നു. മാതാവിെൻറ ആരോഗ്യനില തൃപ്തികരമാണെന്നും വ്യക്തമാക്കി.
റിയാദ് മേഖലയിൽ കോവിഡ് ബാധിച്ച സ്ത്രീയുടെ ആദ്യ പ്രസവമാണിത്. നേരത്തെ മദീനയിലെ ഉഹ്ദ് ആശുപതിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഫ്ഗാൻ സ്ത്രീ ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.