റിയാദ്: മലയാളി അക്കാദമിക പ്രതിഭക്ക് സൗദിയിൽ പുരസ്കാര തിളക്കം. വയനാട് മാനന്തവാടി സ്വദേശി ഡോ. നിസാറിനാണ് അ ൽഖർജിലെ പ്രിൻസ് സത്താം യൂനിവേഴ്സിറ്റിയുടെ ഇൗ വർഷത്തെ ഏറ്റവും മികച്ച ഗവേഷകനുള്ള പ്രിൻസ് സത്താം അബ്്ദുൽ അസീസ് റിസർച്ച് എക്സലൻസ് അവാർഡ് ലഭിച്ചത്. പ്രശസ്‌തി പത്രവും മെഡലും കാഷ് അവാർഡും അടങ്ങുന്ന പുരസ്കാരം അൽഖർജിലെ യൂനിവേഴ്സിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ യൂനിവേഴ്സിറ്റി റെക്ടർ പ്രഫ. അബ്്ദുൽ അസീസ് അൽഹാമിദ് സമ്മാനിച്ചു. ഇൗ യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള മുഴുവന കോളജുകളിൽ നിന്നുമുള്ള ഗവേഷകരെ പിന്നിലാക്കിയാണ് ഡോ. നിസാർ അപൂർവ നേട്ടത്തിന് ഉടമയായത്.
ഇൗ അവാർഡ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് നിസാർ. അപ്ലൈഡ് യൂനിവേഴ്സിറ്റി വിഭാഗത്തിൽ ഗവേഷനായ ഇദ്ദേഹം 200ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാദി ദവാസിർ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസസിൽ അസോസിയേറ്റ് പ്രഫസറായി ജോലി ചെയ്യുന്ന ഡോ. നിസാർ മുമ്പും നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. നാനോ ഫ്ലൂയിഡ്, ഫ്രാക്ഷനൽ കാൽകുലസ്, മാത്തമറ്റിക്കൽ മോഡലിങ്, മെഷീൻ ലേണിങ് എന്നിവയാണ് ഇദ്ദേഹത്തിെൻറ ഗവേഷണ മേഖല. വയനാട് മാനന്തവാടി താലൂക്കിലെ കോട്ടക്കാരൻ സൂപ്പി - അലീമ ദമ്പതികളുടെ മകനാണ്. ഫാറൂഖ് കോളജിൽ നിന്നും മാത്തമാറ്റിക്സിൽ ബിരുദം നേടിയ ശേഷം അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി, എംഫിൽ, പി.എച്ച്ഡി ബിരുദങ്ങൾ സ്വന്തമാക്കി. ഭാര്യ: ജാസ്മിൻ നങ്ങാരത്ത്. മക്കൾ: നമിർ, നൈല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.