അബഹ അറബ് വിനോദ മേഖലയുടെ തലസ്ഥാനം

ജിദ്ദ: തെക്ക് പടിഞ്ഞാറന്‍ സൗദി നഗരമായ അബഹയെ 2017ലെ അറബ് വിനോദ മേഖലയുടെ തലസ്ഥാനമായി തെരഞ്ഞെടുത്തു. അറബ് ലീഗിന് കീഴിലുള്ള അറബ് ടൂറിസം ഓര്‍ഗനൈസേഷന്‍െറ വിദഗ്ധ സമിതിയുടെയാണ് തീരുമാനം. അഞ്ച് ഘടകങ്ങള്‍ പരിഗണിച്ചാണ് അബഹയെ തെരഞ്ഞെടുത്തതെന്ന് അറബ് ടൂറിസം ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഡോ. ബന്ദര്‍ അല്‍ ഫാഹിദ് വ്യക്തമാക്കി. കാലാവസ്ഥ, പ്രകൃതി സൗന്ദര്യം, ചരിത്ര, സാമൂഹിക, സാംസ്കാരിക പൈതൃകം, കാര്‍ഷിക ഘടന, തനത് പ്രാദേശിക ഉത്സവങ്ങള്‍ എന്നിവയാണ് അവ. സുഖപ്രദമായ കാലാവസ്ഥക്ക് പേരുകേട്ടതാണ് അബഹ പ്രദേശം. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയര്‍ന്ന് സ്ഥിതി ചെയ്യുന്ന നഗരത്തില്‍ വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ്. ദുല്‍ഗാന്‍, അല്‍ ഹുബാല എന്നിവിടങ്ങളിലെ വനങ്ങളും പ്രകൃതി സൗന്ദര്യവും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. രാജ്യത്തെ ഉയരമേറിയ പര്‍വതമായ സൗദായും അബഹയുടെ പ്രാന്തങ്ങളിലാണ്. 

ശുദ്ധവും അന്തരീക്ഷ മലിനീകരണം തീരെയില്ലാത്തതുമായ പരിസ്ഥിതിയാണ് മറ്റൊരു പ്രത്യേകത. സദാ മൂടല്‍മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന മലമടക്കുകളിലൂടെയുള്ള യാത്രക്കായി മാത്രം സഞ്ചാരികള്‍ ഇവിടെയത്തെുന്നുണ്ട്. ചൊവ്വാഴ്ച ചന്ത, മുഫ്തഹ കലാഗ്രാമം, മുഖാബില്‍ മേഖല എന്നിവയൊക്കെ അബഹയുടെ സാംസ്കാരിക പൈതൃകത്തിന് ഉദാഹരണങ്ങളാണ്.  

Tags:    
News Summary - saudi tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.