ജിദ്ദ: തുനീഷ്യൻ സന്ദർശനത്തിനിടെ സൽമാൻ രാജാവും തുനീഷ്യൻ പ്രസിഡൻറും ചേർന്ന് ഉദ്ഘാടനം ചെയ്തത് ഇരുരാജ്യങ്ങ ൾക്കിടയിലെ സാംസ്കാരിക സൗഹൃദ പദ്ധതികൾ. ഉഖ്ബത്ത് ബിൻ നാഫിഅ് പള്ളി, സൈത്തൂന പളളി എന്നിവയുടെ നവീകരണ പദ്ധതിയു ടെ ഉദ്ഘാടനം സൽമാൻ രാജാവ് നിർവഹിച്ചു. തുനീഷ്യയിലെ പുരാതന പള്ളികളാണിവ. ഹിജ്റ വർഷം 50 നാണ് ഉഖ്ബത്ത് ബിൻ നാഫ ിഅ് പള്ളി നിർമിച്ചത്.
9700 ചതുരശ്ര മീറ്ററിൽ സ്ഥിതി ചെയ്യുന്ന പള്ളിയും മുറ്റങ്ങളും ആകർഷണീയമായ ഇസ്ലാമിക വാസ്തുവിദ്യകളോടെയാണ് നിർമിച്ചിരിക്കുന്നത്. അതോടൊപ്പം നവീകരിക്കാൻ പോകുന്ന ഖൈറുവാനിലെ ‘മദീനത്തുൽ അത്വീഖ’ ചരിത്രപുരാതന പട്ടണമാണ്. 1988 ലാണ് ഇൗ പട്ടണം യുനസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയത്. 37 ഹെക്ടറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സൈത്തൂൻ പള്ളി തുനീഷ്യയിലെ ഏറ്റവും പുരാതന പള്ളികളിലൊന്നാണ്. ഹിജ്റ 79 ലാണ് ഇത് നിർമിച്ചത്. 5000 ചതുരശ്ര മീറ്ററിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഖൈറുവാനിൽ കിങ് സൽമാൻ ആശുപത്രി നിർമിക്കുന്ന പദ്ധതിയും സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിൽ എടുത്തുപറയേണ്ട പദ്ധതിയായിരിക്കും ഇതെന്നാണ് വിലയിരുത്തുന്നത്.
തുനീഷ്യൻ ജനതക്ക് ലഭിച്ച ഏറ്റവും വലിയ ഉപഹാരമായാണിത് വിലയിരുത്തപ്പെടുന്നത്. ഖൈറുവാനിലും പരിസരങ്ങളിലുമുള്ളവർക്ക് ആരോഗ്യ മേഖലയിൽ ഇത് വലിയ സഹായകമാകും. 85 ദശലക്ഷം ഡോളറാണ് ആശുപത്രിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 15 ഹെക്ടറിൽ നടപ്പിലാക്കുന്ന ആശുപത്രി പദ്ധതിയിൽ 500 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും. 21 മെഡിക്കൽ ക്ലിനിക്കുകളോട് കൂടിയതായിരിക്കും പദ്ധതി. ലോകത്തെ ഏറ്റവും നൂതന സംവിധാനങ്ങളോട് കൂടിയാണ് ഇവ നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.