റിയാദ്: ഇൗ വർഷം നവംബറിൽ സൗദി അറേബ്യയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി അംഗരാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെ സമ്മേളനം ഈമാസം 23ന് റിയാദില്‍ ചേരും. ആഗോള സാ മ്പത്തികമാന്ദ്യം അഭിമുഖീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് വിശകലനം ചെയ്യാ നാണ് ധനമന്ത്രിമാര്‍ യോഗം ചേരുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി വിവിധ വിഷയങ്ങളും വ കുപ്പുകളുമായി ബന്ധപ്പെട്ട സമ്മേളനങ്ങളും രാജ്യത്ത് പുരോഗമിക്കുകയാണ്.
ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഇത്തവണ സൗദി അറേബ്യക്കാണ്. ഇന്ത്യ ജി20 അംഗരാജ്യമായതിനാൽ നവംബറിലെ ഉച്ചകോടിയിൽ പെങ്കടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നുണ്ട്. ഉച്ചകോടിയിലെ ഇന്ത്യൻ ഷെർപ്പ (പ്രതിനിധി) മുൻ ഇന്ത്യൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവാണ്. അദ്ദേഹം ഇതിെൻറ ഭാഗമായി റിയാദ് ഒന്നിലേറെ തവണ സന്ദർശിച്ചിരുന്നു
ജപ്പാനിലെ നഗോയയില്‍ ചേര്‍ന്ന അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ അധ്യക്ഷസ്ഥാനം ഔദ്യോഗികമായി സൗദി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്ഹാന് ബിന്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ സൗദി നേതൃതല സംഘം ഉച്ചകോടി സംഘാടനവുമായി ബന്ധെപ്പട്ട വിവിധ പദ്ധതികള്‍ തയാറാക്കി.
സമഗ്രമായ പദ്ധതി തയാറാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി അംഗരാജ്യങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാന്‍ സൗദി ശ്രമിക്കും. കൂട്ടായ്മയുടെ നേതൃപദവി ഏറ്റെടുത്ത് സൗദി മുന്നോട്ടുവെക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ഉടന്‍ പരസ്യപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.