ജിദ്ദ: ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ വെള്ളിയാഴ്ച തുടങ്ങും. 10, 12 ക്ലാസുകളിലേക്കൊഴികെ എൽ.കെ.ജി മുതൽ എല്ലാ ക്ലാസുകളിലേക്കും www.iisjed.org എന്ന സ്കൂൾ വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സ്വീകരിക്കുക. ഫെബ്രുവരി 15 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുമ്പോൾ വെബ്സൈറ്റിൽനിന്നും ലഭിക്കുന്ന റഫറൻസ് നമ്പറിെൻറ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷക്ക് ഹാജരാകേണ്ടിവരും. കെ.ജി ക്ലാസുകളിലേക്ക് കൂടുതൽ അപേക്ഷകൾ വരുന്ന പക്ഷം നറുക്കെടുപ്പിലൂടെയായിരിക്കും പ്രവേശനം നൽകുക.
നേരത്തേ പ്രവേശനത്തിനായി സ്കൂളിൽ അപേക്ഷ നൽകിയവരും പുതുതായി അപേക്ഷിക്കേണ്ടതുണ്ട്. മൂന്നര മുതൽ അഞ്ചര വരെ വയസ്സുള്ള കുട്ടികൾക്ക് മാത്രമേ എൽ.കെ.ജിയിലേക്ക് അപേക്ഷിക്കാനാവൂ. ഒന്നു മുതൽ മൂന്നു വരെ ക്ലാസുകളിലേക്ക് മക്കയിലുള്ള കുട്ടികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ഒരു കുട്ടിയുടെ പേരിൽ ഒന്നിലധികം അപേക്ഷകൾ ലഭിച്ചാൽ അവ അസാധുവായിരിക്കും. പുതിയ അപേക്ഷകർക്കുള്ള കൃത്യമായ നിർദേശങ്ങൾ സ്കൂൾ പ്രിൻസിപ്പൽ പുറത്തിറക്കിയ സർക്കുലറിൽ വിശദീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.