ജിദ്ദ: 97 വർഷത്തിനുശേഷം സൗദിയിലെത്തിയ ആകാശവിസ്മയം കാണാന്‍ രാജ്യത്തെ സർവകലാശാലകളില്‍ വിപുലമായ സജ്ജീകരണങ്ങളൊരുക്കി. ഇരു ഹറമുകളിലെയും പ്രത്യേക പ്രാർഥനകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. 97 വര്‍ഷത്തിനുശേഷം ആദ്യമായാണ് സൗദിയിലുള്ളവര്‍ക്ക് വലയ സൂര്യഗ്രഹണത്തിന് സാക്ഷിയാകാനായത്. അടുത്ത ജൂണ്‍ 21ന് ഒരിക്കല്‍ക്കൂടി വലയ സൂര്യഗ്രഹണം സൗദിയിലുള്ളവര്‍ക്ക് ദര്‍ശിക്കാനാകും. സൗദിയിലെ ഹുഫൂഫില്‍ രാവിലെ 6.28ന് ഭാഗിക ഗ്രഹണത്തോടെയാണ് ആരംഭിച്ചത്. 6.35 മുതല്‍ 7.37 വരെ മാത്രമാണ് വലയ ഗ്രഹണം നീണ്ടുനിന്നത്.
എന്നാല്‍, ഭാഗിക ഗ്രഹണം ഒരു മണിക്കൂറും 20 മിനിറ്റും നീണ്ടുനിന്നു. രാജ്യത്തെ വിവിധ സർവകലാശാലകളില്‍ ഗ്രഹണം ദര്‍ശിക്കുന്നതിനുള്ള വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഗ്രഹണത്തിെൻറ ഭാഗമായി വ്യാഴാഴ്ച രാവിലെ രാജ്യത്തെ മിക്ക പള്ളികളിലും പ്രത്യേക നമസ്കാരവും പ്രഭാഷണവും നടത്തി. മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദു നബവിയിലും നിരവധി പേര് ഗ്രഹണ നമസ്കാരത്തില്‍ പങ്കെടുത്തു. മക്കയിലെ ഹറം പള്ളിയില്‍ ശൈഖ് ഡോ. യാസര്‍ അല്‍ ദോസരിയും മദീനയിലെ മസ്ജിദു നബവിയില്‍ ശൈഖ് അലി അല്‍ ഹുത്തൈഫിയും ഗഹണ നമസ്കാരത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.