യാമ്പു: വ്യവസായ നഗരിയിലെ റോഡ് നിയമലംഘനങ്ങൾ കണ്ടെത്താനും റോഡുകളുടെ നേരിട്ടുള്ള ന ിരീക്ഷണത്തിനും പുതിയ സംവിധാനത്തോടെ കാമറക്കണ്ണുകൾ പ്രവർത്തനസജ്ജം.
റോയൽ കമീ ഷൻ ചീഫ് എക്സിക്യൂട്ടിവ് എൻജി. ഹാമിദ് സബീഹ്, ട്രാഫിക് വിഭാഗം ഡയറക്ടർ ഫാലിഹ് അൽ ഹിൻസി എന്നിവരുടെ സാന്നിധ്യത്തിൽ സംവിധനത്തിെൻറ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. യാമ്പു ഇൻഡസ്ട്രിയൽ ഏരിയയിലെ എല്ലാ സിഗ്നലുകളിലും പ്രധാന ഇടങ്ങളിലുമെല്ലാം കൺട്രോൾ കേന്ദ്രത്തിൽ നിന്ന് ദൃശ്യങ്ങൾ കാണാൻ കഴിയുന്ന വിധത്തിലാണ് നിരീക്ഷണ കാമറകൾ ഒരുക്കിയിരിക്കുന്നത്.
വ്യവസായ നഗരിയുടെ സുരക്ഷ ഉറപ്പു വരുത്താനും ട്രാഫിക് നിയമ ലംഘനങ്ങൾ നഗരിയിൽ പൂർണമായും ഇല്ലായ്മ ചെയ്യാനും ലക്ഷ്യമാക്കിയാണ് പുതിയ സംവിധാനം. നേരേത്ത നഗരിയുടെ പല ഭാഗങ്ങളിലും ‘സാഹിർ’ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു.
അതിനുപുറമെയാണ് ആധുനിക സംവിധാങ്ങളോടെയുള്ള കാമറക്കണ്ണുകൾ പ്രവർത്തനസജ്ജമായത്. നഗരിയിൽ പ്രവേശിക്കുന്ന ഓരോ വാഹനവും തെരുവുകളും ഇനി മുതൽ ട്രാഫിക് കൺട്രോൾ വിഭാഗത്തിെൻറ പൂർണ നിരീക്ഷണത്തിലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.