റിയാദ്: ‘യൂറോമണി സൗദി അറേബ്യ 2019’ സമ്മേളനവും എക്സിബിഷനും ധനകാര്യ മന്ത്രി മുഹമ്മദ ് ബിൻ അബ്ദുല്ല അൽജദ്ആൻ ഉദ്ഘാടനം ചെയ്തു. റിയാദിലെ ഫോർ സീസൺസ് ഹോട്ടലിൽ നടക ്കുന്ന സമ്മേളനം രണ്ട് ദിവസം നീണ്ടുനിൽക്കും. ധനകാര്യ മന്ത്രാലയത്തിെൻറ സഹകരണത്തോ ടെ യൂറോമണി ഇൻറർനാഷനലാണ് സമ്മേളനം സംഘടിപ്പിച്ചത്.
ദേശീയ, അന്തർദേശീയ സാമ ്പത്തിക മേഖലയിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും വിദഗ്ധരും സമ്മേളനത്തിൽ പെങ്കടുക്കുന്നുണ്ട്. വിഷൻ 2030 ലക്ഷ്യമിട്ട് രാജ്യത്ത് നടപ്പാക്കിവരുന്ന സമഗ്ര പരിഷ്കാരങ്ങൾ മൂന്ന് വർഷം പിന്നിട്ട ശേഷമാണ് ഇത്തരമൊരു സമ്മേളനം നടക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. സമഗ്രമായ സാമ്പത്തിക പരിവർത്തനത്തിനും സാമ്പത്തിക ഘടന മാറ്റത്തിനും സ്വകാര്യമേഖലയുടെ സംഭാവനക്കും ഗവൺമെൻറിെൻറ പ്രതിബദ്ധതക്ക് അടിവരയിടുന്നതാണ് സമ്മേളനം. ഇൗ കാലയളവിൽ പല മേഖലകളിലും സാേങ്കതിക വിദ്യയുടെ ഉപയോഗം ത്വരിതപ്പെടുത്തുകയും സാമ്പത്തിക മേഖലയിൽ നൽകുന്ന സേവനങ്ങൾ മികച്ചതാകുകയും ചെയ്തിട്ടുണ്ട്.
സാമ്പത്തിക സുസ്ഥിരതക്കും സാമ്പത്തിക വളർച്ചക്കുമിടയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിലാണ് രാജ്യത്തിെൻറ സാമ്പത്തിക നയങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിഷൻ 2030 ലക്ഷ്യമിട്ടുള്ള സാമൂഹികമായ പരിവർത്തന ഘട്ടത്തെ പിന്തുണക്കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, സ്വകാര്യ മേഖലയെ പിന്തുണക്കുക, പൗരന്മാർക്ക് സാമൂഹികമായ സഹായങ്ങൾ നൽകുക, നിക്ഷേപ പദ്ധതികൾ നടപ്പാക്കുക എന്നിവക്കായി പല പദ്ധതികളും 2019ലേയും മുൻ ബജറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷത്തിെൻറ ആദ്യ പകുതിയിലെ സാമ്പത്തിക ഫലങ്ങൾ വിലയിരുത്തുേമ്പാൾ ബജറ്റ് കമ്മി 5.7 ബില്യൺ റിയാലാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 41.7 ബില്യണായിരുന്നു.
സാമ്പത്തിക സുസ്ഥിരത നിലനിർത്തുന്നതിനും പൊതുധനകാര്യ മാനേജ്മെൻറിെൻറ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനം ഗവൺമെൻറ് തുടരുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.