ജിദ്ദ: ടെലിഫോൺ, വിവര സാേങ്കതിക സ്ഥാപനങ്ങളിൽ 14,000 തൊഴിലവസരങ്ങൾ സ്വദേശികൾക ്ക് ഒരുക്കുന്നതിനുള്ള സംയുക്ത പദ്ധതി കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോ ളജി മന്ത്രാലയവും മാനവ വിഭവശേഷി ഫണ്ടും ചേർന്ന് ഉദ്ഘാടനം ചെയ്തു.
കമ്യൂണിക്കേ ഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി എൻജിനീയർ ഹൈസം ബിൻ അബ്ദുറഹ്മാനും ‘ഹദഫ്’ ജനറൽ മാനേജർ ഡോ. മുഹമ്മദ് ബിൻ അഹ്മദ് അൽസുദൈശിയുമാണ് ഉദ്ഘാടനം നിർവഹിച്ചത്. വിഷൻ 2030 ലക്ഷ്യമിട്ടാണ് ഇത്രയും പേർക്ക് തൊഴിലവസരമൊരുക്കാൻ ടെലികോം വകുപ്പ് പദ്ധതിയിട്ടിരിക്കുന്നതെന്ന് സഹമന്ത്രി പറഞ്ഞു.
സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിെൻറ മുന്നോടിയായി ജിദ്ദയിൽ മാനവ വിഭവ ശേഷി ഫണ്ട് ‘ഹദഫ്’ ഒരുക്കിയ ‘ലിഖാആത് ജിദ്ദ ഫോറം 2019’ തൊഴിൽ സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി സന്ദർശിച്ചു. ജിദ്ദ ഇവൻറ്സ് കേന്ദ്രത്തിലാണ് ഫോറം പരിപാടികൾ നടന്നുവരുന്നത്.
തൊഴിലന്വേഷകർക്ക് സഹായകമായി വിവിധ സ്ഥാപനങ്ങൾക്ക് കീഴിലൊരുക്കിയ പ്രദർശന സ്റ്റാളുകൾ മന്ത്രി സന്ദർശിക്കുകയും സേവനങ്ങളും വിവിധ േപ്രാഗ്രാമുകളും പരിശീലന പരിപാടികളും കാണുകയും ചെയ്തു. മാനവ വിഭവ ശേഷി ഫണ്ട് മേധാവി ഡോ. മുഹമ്മദ് ബിൻ അഹ്മദ് അൽസുദൈശി മന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.