ജിദ്ദ: സൗദിയിലെ വിമാനത്താവളങ്ങളിൽ ലഭിക്കുന്ന സേവനങ്ങളിൽ 72 ശതമാനം യാത്രക്കാരും സ ംതൃപ്തരെന്ന് സർേവ റിപ്പോർട്ട്. കഴിഞ്ഞ മാസം നടത്തിയ അഭിപ്രായ സർവേയുടെ ഫലമനുസരിച്ചാണ് റിപ്പോർട്ട്. വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എല്ലാ മാസവും ഇത്തരത്തിലുള്ള സർവേകൾ നടന്നുവരുന്നതായി അധികൃതർ അറിയിച്ചു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് റിപ്പോർട്ട് പുറത്തിറക്കിയത്. കഴിഞ്ഞ മാസം രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ച യാത്രക്കാരിൽനിന്ന് ശേഖരിച്ച അഭിപ്രായ സർവേയാണ് റിപ്പോർട്ടിനാധാരം. 6,60,000 യാത്രക്കാരാണ് അഭിപ്രായ സർവേയിൽ പങ്കെടുത്തത്.
ഇവരിൽ 72 ശതമാനം പേരും വിമാനത്താവളങ്ങളിൽ ലഭിക്കുന്ന സേവനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. യാത്രക്കാർക്കായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ, ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റം, വിമാനങ്ങളുടെ വരവ്, പോക്ക് തുടങ്ങിയ വിഷയങ്ങളാണ് അഭിപ്രായ സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷയും ലക്ഷ്യംവെച്ച് എല്ലാ മാസവും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇത്തരത്തിൽ അഭിപ്രായ സർവേ നടത്തി റിപ്പോർട്ട് തയാറാക്കുന്നുണ്ട്. വിഷൻ 2030 പരിഷ്കരണ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇത്തരം റിപ്പോർട്ടുകൾ സഹായകരമാവുന്നുണ്ടെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.