ജുബൈൽ: കവിയും കാഥികനുമായ പ്രവാസിക്ക് നാട്ടിൽ മികച്ച കവിതക്ക് പുരസ്കാരം ലഭിച്ചു. ആർട്ടിസ്റ്റ് ആൻഡ് റൈറ്റേഴ്സ് കൾചറൽ ഫൗണ്ടേഷൻ പ്രഥമ വൈലോപ്പിള്ളി സ്റ്റേറ്റ് ഫെ േലാഷിപ്പിന് ജുബൈൽ ജിദ്ദ സ്ട്രീറ്റിൽ ഗോൾഡൻ അൽനസീം കർട്ടൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ മലപ്പുറം എടപ്പാൾ സ്വദേശിയായ മനോജ് കാലടിയാണ് അർഹനായത്. സമൂഹമാധ്യമങ്ങളിൽ എഴുതിയ സാമൂഹിക വിമർശനങ്ങളും കാഴ്ചപ്പാടുകളുമുള്ള ശ്രദ്ധേയമായ വിവിധ കവിതകളെ പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്.
പതിനഞ്ചു വർഷമായി ജുബൈലിൽ ഉള്ള മനോജ് ഹൈസ്കൂൾ തലത്തിൽ സോളമൻ രാജാവിെൻറ യുക്തിയെ വാഴ്ത്തുന്ന ‘നീതിക്കു വേണ്ടി’ യെന്ന കഥാപ്രസംഗത്തിലൂടെയാണ് ശ്രദ്ധേയനായ കാഥികനാവുന്നത്. ജുബൈലിലെ സാംസ്കാരിക വേദിയിൽ നിരവധി കഥകൾ ഇതിനകം അവതരിപ്പിച്ചു. നേരേത്ത കവിതകൾ എഴുതുമായിരുന്ന മനോജ് അടുത്ത കാലത്താണ് ഫേസ്ബുക്കിലൂടെ ശ്രദ്ധേയമായ രചനകൾ നിർവഹിച്ചത്. മാനവികത കാത്തിരിക്കുന്നു, ആത്മാവ് തേടി, ചിറകുകൾ, ഗാന്ധാരി കരയുന്നു,
ലാവ തുടങ്ങി സാമൂഹിക പ്രാധാന്യമുള്ള നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ജുബൈൽ നവോദയ ടൗൺ ഏരിയ കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ എഴാച്ചേരി രാമചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സൂര്യകൃഷ്ണമൂർത്തിയിൽനിന്നും മനോജ് കാലടിക്കുവേണ്ടി ഭാര്യയും മകൾ അമേയയും അവാർഡ് ഏറ്റുവാങ്ങി. കവിതകൾക്ക് നാട്ടിൽനിന്ന് സിന്ധുമോഹൻ, ജെന്നിസ് പുതുപ്പാടി എന്നിവർക്കും മനോജിനൊപ്പം അവാർഡ് ലഭിച്ചു. മനോജിനെ സമൂഹ മാധ്യമങ്ങളിൽനിന്ന് ജൂറി നേരിട്ട് തിരഞ്ഞെടുക്കുകയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.