അറാർ: തൊഴിൽ പ്രതിസന്ധിയിൽപെട്ട് അറാറിൽ കടുത്ത ദുരിതമനുഭവിക്കുന്ന 60 ഇന്ത്യൻ തെ ാഴിലാളികളുടെ കാര്യത്തിൽ എംബസിയുടെയോ, കേന്ദ്ര ഗവൺമെൻറിെൻറയോ ഇടപെടൽ ഉണ്ടായി ല്ല. റിയാദിലെ ഇന്ത്യൻ എംബസിയിലും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലും പരാതി നൽകിയി ട്ടും ഫലമുണ്ടായില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. നിരവധി വർഷങ്ങളായി ദമ്മാം അൽഖോബർ ക്ലീനിങ് കമ്പനിയായ അൽകോദരിയുടെ കീഴിൽ വടക്കൻ അതിർത്തിയിലെ അറാറിൽ ജോലി ചെയ്യുകയായിരുന്ന തൊളിലാളികളാണ് പ്രതിസന്ധിയിൽ കഴിയുന്നത്. കഴിഞ്ഞ ജനുവരി മുതൽ ശമ്പളവും ജോലിയും ഇഖാമയുമില്ലാതെ വിഷമിക്കുകയാണ് 60 ഇന്ത്യക്കാർ.
ക്ലീനിങ് കമ്പനിയുടെ നിരുത്തരവാദപരമായ പ്രവർത്തനംകൊണ്ട് മുനിസിപ്പാലിറ്റി അധികൃതർ കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ച് മറ്റൊരു കമ്പനിയെ ജോലി ഏൽപിക്കുകയായിരുന്നു. േജാലി നഷ്ടപ്പെട്ടവരുടെ ജീവിതം വളരെയധികം പ്രയാസകരമായി തുടരുകയാണ്. ഒരു നേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്ന ഇവരിൽ പലരും രോഗികളും അവശരുമാണ്. അപകടത്തിൽ പരിക്ക് പറ്റിയവരും ഇക്കൂട്ടത്തിലുണ്ട്. തമിഴ്നാട് മുതൽ കൊൽക്കത്ത വരെയുള്ള ഇന്ത്യക്കാരാണിവർ. അറാറിലെ മലയാളികളുടെ കൂട്ടായ്മയായ അറാർ പ്രവാസി സംഘമാണ് ഇവർക്ക് തുണ. ഭക്ഷണ സാധനങ്ങളും മറ്റും ഇപ്പോൾ അവരെത്തിച്ചു കൊടുത്തുകൊണ്ടിരിക്കയാണ്. അറാർ ഗവർണറേറ്റിൽ തൊഴിലാളികൾ കൊടുത്ത പരാതി തൊഴിൽ വകുപ്പിന് കൈമാറിയിട്ടുണ്ട്.ഇതു സംബന്ധിച്ച് തൊഴിലാളികൾ ലേബർ വകുപ്പിൽ ബന്ധപ്പെട്ടപ്പോൾ കമ്പനി ആസ്ഥാനമായ ദമ്മാമിൽ പോയി അവിടെ പരാതി നൽകാനുള്ള ഉപദേശമാണ് ലഭിച്ചത്.
ഇക്കാര്യം വീണ്ടും ഗവർണറേറ്റിൽ അറിയിച്ച തൊഴിലാളികളോട് അടുത്ത ആഴ്ച വരെ കാത്തിരിക്കാനും ന്യായമായ പരിഹാരം ഉണ്ടാകും എന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്. എന്നാൽ, ദുരിതത്തിലായ തൊഴിലാളികൾ റിയാദിലെ ഇന്ത്യൻ എംബസിയിലും ദില്ലിയിലെ വിദേശമന്ത്രാലയത്തിനും പരാതി നൽകിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. മുഴുവൻ തൊഴിലാളികളുടെയും പാസ്പോർട്ട് നമ്പറും വിലാസവും വെച്ചാണ് മാസ് പെറ്റീഷൻ നൽകിയിട്ടുള്ളത്. റിയാദ് എംബസിയിലെ ലേബർ വെൽെഫയർ വിഭാഗത്തിൽനിന്ന് ഒരു ഫോൺവിളി പോലും വന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. അടുത്ത ആഴ്ചയോടെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ ദമ്മാമിലേക്ക് പോകുന്ന കാര്യവും തൊഴിലാളികൾ ആലോചിക്കുന്നുണ്ട്. ഇപ്പോൾ താമസിക്കുന്ന കമ്പനിയുടെ താമസ സൗകര്യം എപ്പോൾ വേണമെങ്കിലും അവസാനിക്കുന്ന നിലയിലാണ്.
പുതുതായി കോൺട്രാക്ട് ലഭിച്ച കമ്പനി തൊഴിലാളികൾക്കു വേണ്ടി സൗകര്യപ്പെടുത്താൻ വേണ്ടി പഴയ ആളുകളെ ഒഴിപ്പിക്കാൻ സാധ്യതയുണ്ടെന്ന് തെലങ്കാന സ്വദേശി ലിംബോദരി പറഞ്ഞു. വർഷങ്ങളായുള്ള സർവിസ് ആനുകൂല്യവും ശമ്പള കുടിശ്ശികയുമായി ഒരോ തൊഴിലാളിക്കും ആയിരക്കണക്കിന് റിയാൽ ലഭിക്കാനുണ്ട്. തൊഴിലാളികൾ ക്ഷമകെട്ട് ഏതെങ്കിലും നിലയിൽ നാടണയട്ടെ എന്ന ചിന്തയാണ് കമ്പനി അധികൃതർക്ക്. തൊഴിലാളികളുടെ ഇഖാമ പുതുക്കലും മറ്റുമായി വരുന്ന സാമ്പത്തിക ബാധ്യതയിൽനിന്നും രക്ഷപ്പെടാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് തൊഴിലാളികൾ കൂട്ടത്തോടെ ആരോപിക്കുന്നു. തങ്ങളുടെ പ്രയാസങ്ങളിൽ സഹായത്തിനായെത്തുന്ന അറാർ പ്രവാസി സംഘത്തോടും മലയാളി സമൂഹത്തോടും നന്ദിയുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. ദമ്മാമിലേക്ക് പോവുകയാണെങ്കിൽ ദമ്മാമിലെ സാമൂഹിക സംഘടനകളുടെ സഹായവും പ്രതീക്ഷിക്കുകയാണവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.