റിയാദ്: മാതൃകാ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ റിയാദ് കോഴിക്കോട് ജില്ല മുസ ്ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ് റിയാദ്) ആവിഷ്കരിച്ച മജ്ലിസ് തർഖിയ്യ പാഠ്യപദ്ധതിയു ടെ രണ്ടാം ബാച്ചിന് തുടക്കമായി. ബത്ഹ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ശാഫി ഹുദവി ഓമശ്ശേരി ഉദ്ഘാടനം ചെയ്തു.
ആത്മീയതയിലൂന്നിയ ജീവിതം ഇഹപര വിജയത്തിന് നിദാനമാണെന്നും വ്യക്തിശുദ്ധിയും സാമ്പത്തിക ശുദ്ധിയും ഇതിന് നിർബന്ധമാണെന്നും അദ്ദേഹം ഉണർത്തി. സമസ്ത ഇസ്ലാമിക് സെൻറർ റിയാദ് സെട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ശമീർ പുത്തൂർ പാഠ്യപദ്ധതി വിശദീകരിച്ചു. കെ.ഡി.എം.എഫ് ചെയർമാൻ മൂസക്കുട്ടി നെല്ലിക്കാപറമ്പ്, പ്രസിഡൻറ് അബ്ദുല്ലത്തീഫ് മാവൂർ, ജനറൽ സെക്രട്ടറി ജുനൈദ് മാവൂർ, ട്രഷറർ അബ്ദുൽ കരീം പയോണ, ബഷീർ താമരശ്ശേരി, ഭാരവാഹികളായ അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്ക്, ആബിദ് മച്ചക്കുളം, ശബീൽ പുവ്വാട്ടുപറമ്പ്, ഉസ്മാൻ കൊളത്തറ, ശറഫുദ്ദീൻ എം.എം പറമ്പ് എന്നിവർ സംബന്ധിച്ചു.
കൺവീനർ ഫള്ലുറഹ്മാൻ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ശഹീൽ കല്ലോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.