ജുബൈൽ: തൊഴിൽ കോടതി വഴി ശമ്പള കുടിശ്ശികയും റീ എൻട്രിയും ലഭിച്ച തമിഴ്നാട് സ്വദേശി നാ ടണഞ്ഞു. നാലുമാസത്തെ ശമ്പളകുടിശ്ശിക ലഭിക്കാൻ സാമൂഹിക പ്രവർത്തകൻ വഴി ജുബൈൽ തൊഴിൽ കോടതിയെ സമീപിച്ച തൃച്ചി സ്വദേശി നൂർ മുഹമ്മദിനാണ് ശമ്പളവും വിമാന ടിക്കറ്റും റീ എൻട ്രിയും ലഭിച്ചത്. കഴിഞ്ഞ മൂന്നര വർഷമായി ജുബൈലിൽ സ്പോൺസർക്കൊപ്പം ഹെവി ഡ്രൈവർ ജോലി ചെയ്തുവരുകയായിരുന്നു നൂർ മുഹമ്മദ്.
ആദ്യ മൂന്നുവർഷം കുറഞ്ഞ ശമ്പളമായിരുന്നെങ്കിലും മുടങ്ങാതെ കിട്ടിയിരുന്നു. അതിനുശേഷം ജോലി ഭാരം വർധിച്ചതല്ലാതെ ശമ്പളം നൽകാൻ സ്പോൺസർ കൂട്ടാക്കിയില്ല. ഇതുവരെ നാട്ടിൽപോകാൻ കഴിയാതിരുന്ന നൂർ മുഹമ്മദിെൻറ ഇഖാമ കാലാവധി അവസാനിച്ചതോടെ ജീവിതം കൂടുതൽ ദുരിതത്തിലായി. തെൻറ പ്രയാസം എംബസിയിൽ അറിയിക്കണമെന്ന് കരുതി കഴിഞ്ഞമാസം ജുബൈൽ വി.എഫ്.എസ് ഓഫിസിൽ എത്തി നൂർ മുഹമ്മദ് വിവരങ്ങൾ അറിയിച്ചു. അവിടത്തെ ജീവനക്കാർ സാമൂഹിക പ്രവർത്തകൻ അഹമ്മദ് യാസീനെ ബന്ധപ്പെടുത്തിക്കൊടുത്തു. ഇരുവരും തൊഴിൽ കോടതിയിലെത്തി പരാതി നൽകി.
മൂന്നാമത്തെ പ്രാവശ്യമാണ് സ്പോൺസർ കോടതിയിലെത്താൻ തയാറായത്. തുടർന്ന് ശമ്പള കുടിശ്ശികയും ടിക്കറ്റും നൽകി നാട്ടിൽ വിടാൻ അദ്ദേഹം തയാറായി. അഹമ്മദ് യാസീെൻറ ഇടപെടലിനെ തുടർന്ന് റീ എൻട്രി നൽകുകയും ശമ്പള വർധനവോടെ കരാർ എഴുതിയുണ്ടാക്കി ഇരുവരും ഒപ്പിടുകയും ചെയ്തു. രണ്ടുമാസത്തെ അവധിക്ക് നൂർ മുഹമ്മദ് കഴിഞ്ഞദിവസം നാട്ടിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.