ജിദ്ദ: ആഭ്യന്തര ഹജ്ജിന് ഒാൺലൈൻ സംവിധാനം വഴി ബുക്ക് ചെയ്തവരുടെ എണ്ണം 1,48,635 ആയി. ഇതിൽ 79,945 പേർ സ്വദേശികളും 68,684 പേർ വിദേശികളുമാണ്. ജൂലൈ നാലിനാണ് ആഭ്യന്തര ഹജ്ജ് റജിസ്ട്രേഷ ൻ ആരംഭിച്ചത്.
ഒാൺലൈൻ വഴി ഹജ്ജ് ബുക്കിങ് ദുൽഹജ്ജ് ഏഴ് വരെ തുടരുമെന്ന് ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. രണ്ടാംഘട്ട ബുക്കിങ് നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
ബാക്കിയുള്ള 69,551 സീറ്റുകളിലേക്ക് ഇ- ട്രാക്കിലൂടെയാണ് ബുക്കിങ് നടപടികൾ പൂർത്തിയാക്കേണ്ടത്. 190 ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങൾ വഴി 2,19,000 പേർക്കാണ് ഇത്തവണ ഹജ്ജിന് അവസരമുണ്ടാകുകയെന്ന് ഹജ്ജ് സഹമന്ത്രി പറഞ്ഞു.
ബുക്കിങ് നടപടികൾ പൂർത്തിയാക്കിയ 1,22,312 പേരുടെ ഹജ്ജ് അനുമതിപത്രങ്ങൾ ഇതിനകം പ്രിൻറ് ചെയ്തിട്ടുണ്ട്. അവേശഷിക്കുന്നവരുടേത് നടപടികൾ പൂർത്തിയാക്കുന്നതനുസരിച്ച് പ്രിൻറ് ചെയ്യും. ആഭ്യന്തര ഹജ്ജിനുള്ള ബുക്കിങ് നടപടികൾ സുതാര്യമാണ്.
ഇ-ട്രാക്കിൽ പ്രവേശിച്ച് വ്യക്തിഗത വിവരങ്ങൾ ചേർത്ത ശേഷം അനുയോജ്യമായ പാക്കേജുകൾ തെരഞ്ഞെടുക്കാനും പണം അടക്കാനും സാധിക്കും. ശേഷമാണ് വിവരങ്ങൾ അടങ്ങിയ അനുമതിപത്രം പ്രിൻറ് ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിന് അയക്കുക. ഇതിനുശേഷം തീർഥാടകനെ സ്വീകരിക്കാനും സേവനത്തിനുമുള്ള വിവരങ്ങൾ ഹജ്ജ് സേവന സ്ഥാപനങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും ഹജ്ജ് സഹമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.