സൗദിയില്‍ രണ്ട് ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍‌ രംഗത്ത്​

റിയാദ്​: സൗദിയില്‍ രണ്ട് ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍‌ രംഗത്തെത്തി. ജമാല്‍ ഖശോഗി കൊല പാതകവിവാദത്തെ തുടര്‍ന്ന്​ നേരത്തെ അമേരിക്ക പിൻമാറിയ പദ്ധതിയാണ്​ പുനഃരാരംഭിക്കുന്നത്​. അമേരിക്കന്‍ സഹായം ലഭ ്യമാകുന്നതോടെ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതടക്കം വേഗത്തിലാകും. വൈദ്യുതിക്ക് പെട്രോളിയം ഉല്‍പന്നങ്ങളെ അവലംബിക്കുന്നത് കുറക്കുക എന്നതാണ് ആണവ നിലയങ്ങള്‍ നിര്‍മിക്കുന്നതിലൂടെ സൗദി അറേബ്യ ലക്ഷ്യം വെക്കുന്നത്​.

അമേരിക്കന്‍ കമ്പനികളുടെ സഹായത്തോടെ റിയാക്ടറുകളും നിലയവും സ്ഥാപിക്കാനായിരുന്നു നേരത്തെ നീക്കം നടന്നത്​. എന്നാൽ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതക വിവാദത്തോടെ നീക്കം അമേരിക്കക്ക് നിര്‍ത്തി വെക്കേണ്ടി വന്നു. പ്രസിഡൻറ്​ ട്രംപിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും സെനറ്റര്‍മാരുടെ എതിര്‍പ്പാണ് നീക്കം തടഞ്ഞത്.

വിഷയം കെട്ടടങ്ങിയ സാഹചര്യത്തിലാണ് യു.എസ് പിന്തുണയുമായി രംഗത്ത്. അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ റഷ്യ, ഫ്രാന്‍സ്, ജപ്പാന്‍, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി സൗദി നേരത്തെ ധാരണപത്രങ്ങള്‍ ഒപ്പുവെച്ചിരുന്നു. 2032ഓടെ 17.6 മെഗാവാട്ട് വൈദ്യുതി ആണവോർജത്തില്‍ നിര്‍മിക്കാനാണ് ലക്ഷ്യം. അന്താരാഷ്​ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ അംഗീകാരത്തോടെയാണ് പദ്ധതി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.