ഫിസിയോ തെറാപ്പിസ്​റ്റ്​, സ്പീച്ച് തെറാപ്പിസ്​റ്റ്​, ട്യൂഷന്‍ ടീച്ചര്‍ വിസകൾ അനുവദിക്കും

ജിദ്ദ: സൗദിയില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയിൽ മൂന്ന് പ്രഫഷനുകളില്‍ കൂടി വിസകള്‍ അനുവദിക്കും. ഫിസിയോ തെറാപ്പിസ്​ റ്റ്​, സ്പീച്ച് തെറാപ്പിസ്​റ്റ്​, ട്യൂഷന്‍ ടീച്ചര്‍ തുടങ്ങിയവയാണ് പുതിയ പ്രഫഷനുകള്‍. ഉയര്‍ന്ന തോതില്‍ സൗദിവത ്​കരണം നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് ബദല്‍ വിസ സംവിധാനവും ആരംഭിച്ചു. ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ നടപടി. വീട്ട് വേലക്കാര്‍, ഹൗസ് ഡ്രൈവര്‍, നഴ്‌സ്, പാചകക്കാര്‍ തുടങ്ങിയ നാല് പ്രഫഷനുകളിലാണ് ഇത് വരെ സൗദി പൗരന്മാര്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നത്.

ഇതിനോട് കൂടി പുതിയതായി മൂന്ന് പ്രഫഷനുകളിലേക്ക് കൂടി വിസകളനുവദിക്കുവാനാണ് തീരുമാനം. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് പകരം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. മതിയായ യോഗ്യതയുള്ള സ്വദേശി ജീവനക്കാരെ ലഭ്യമല്ലാത്ത പ്രഫഷനുകളിലേക്ക് പ്ലാറ്റിനം, കടും പച്ച വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ക്ക് വേഗത്തില്‍ വിസയനുവദിക്കുന്നതാണ് പുതിയ പദ്ധതി. സ്വകാര്യ സ്ഥാപനങ്ങളുടെ സ്ഥിരത ഉറപ്പ് വരുത്തുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. അതേ സമയം ഗാര്‍ഹിക തൊഴിലാളികളുടെ നിലവിലെ റിക്രൂട്ട്‌മ​െൻറ്​ വ്യവസ്ഥകള്‍ പുനഃപരിശോധിക്കുവാനും ആലോചനയുണ്ട്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.