ജിദ്ദ: തീവ്രവാദത്തിനും ഭീകരതക്കുമെതിരെ മുസ്ലിം പണ്ഡിതന്മാർക്കിടയിലെ െഎക്യവും സഹകരണവും പ്രശംസനീയമാണെന്ന ് സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത ്തിൽ പെങ്കടുത്ത ലോക ഇസ്ലാമിക പണ്ഡിതന്മാരെ സഫ കൊട്ടാരത്തിൽ സ്വീകരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ് ദേഹം. ഇസ്ലാമിൽ തീവ്രതക്കും ഭീകരതക്കും സ്ഥാനമില്ലെന്നും മധ്യമ നിലപാടുള്ള ദർശനമാണെന്നും മുസ്ലിം സമൂഹം ആ നിലപാട് ഉൾക്കൊണ്ട് ജീവിക്കണമെന്നും സൽമാൻരാജാവ് പറഞ്ഞു.
തീവ്രവാദത്തിനും ഭീകരതക്കുമെതിരെ മുസ്ലിം പണ്ഡിതന്മാർക്കിടയിലുള്ള സഹകരണവും അഭിപ്രായ സമന്വയവും ഏറെ സന്തോഷിപ്പിക്കുന്നു. മുസ്ലിം സമൂഹത്തിന് വേണ്ടി ഇനിയും ഒറ്റക്കെട്ടായി നിലകൊള്ളണം. അനുഗ്രഹീതമായ രാപകലുകളിൽ ലോകപണ്ഡിത സമൂഹം പുണ്യഭൂമിയിൽ ഒരുമിച്ച് കൂടിയത് ഏറെ സന്തോഷമുണ്ടാക്കുന്നു. ഖുർആനിെൻറയും നബിചര്യയുടെയും അടിസ്ഥാനത്തിലുള്ള മിതവാദ നിലപാടുകളും മൂല്യങ്ങളും ചർച്ച ചെയ്യാനും അതിലേക്ക് ആളുകളെ ക്ഷണിക്കാനുമാണ് ഇവിടെ ഒരുമിച്ച് കൂടിയത്.
സമ്മേളനത്തോടനുബന്ധിച്ച് മുസ്ലീം വേൾഡ് ലീഗ് പ്രസിദ്ധീകരിച്ച ‘മക്ക രേഖ’ ചടങ്ങിൽ സൽമാൻ രാജാവ് ഏറ്റുവാങ്ങി. മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അൽഇൗസ, സൗദി ഗ്രാൻറ് മുഫ്തിയും പണ്ഡിത സഭ അധ്യക്ഷനുമായ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലു ശൈഖിനു വേണ്ടി മുസ്ലിം വേൾഡ് ലീഗ് അസിസ്റ്റൻറ് ജനറൽ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല അൽസൈദ്, അതിഥികൾക്ക് വേണ്ടി ഇൗജിപ്ത് മുഫ്തി ഡോ. ശൗഖി ഗുലാം എന്നിവർ സംസാരിച്ചു. 1200 ഒാളം വരുന്ന പണ്ഡിതന്മാരുടെയും മുഫ്തിമാരുടെയും സാന്നിധ്യത്തിലാണ് മക്കരേഖ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.