???????? ?????????? ??????? ???????? ???? ????????????????????????

ഫലസ്​തീന്​ അവകാശങ്ങൾ ലഭിച്ചാലേ മേഖല സുരക്ഷിതമാവൂ -പ്രസിഡൻറ്​ മഹ്​മൂദ്​ അബാസ്

മക്ക: അന്താരാഷ്​ട്ര കരാറുകളുടെയും അറബ്​ സമാധാന ശ്രമങ്ങളുടെയും അടിസ്​ഥാനത്തിൽ ഫലസ്​തീന്​ അതി​​െൻറ അവകാശങ്ങ ൾ ലഭിക്കാതെ പോയാൽ മേഖലയിൽ സുരക്ഷയും സമാധാനവുമുണ്ടാകില്ലെന്ന്​ ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബാസ്​ പറഞ്ഞു. മക്ക ഉച്ചകോടിക്കെത്തിയ അദ്ദേഹം പ്രാദേശിക പത്രത്തിന്​ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. അമേരിക്കൻ എ ംബസി ജറുസലമിലേക്ക്​ ​ മാറ്റാനുള്ള അമേരിക്കയുടെ തീരുമാനം അന്താരാഷ്​ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയും നിയമ വിരുദ്ധവുമാണ്​.

ഫലസ്​തീനും ഇസ്രായേലിനുമിടയിലെ പ്രശ്​നങ്ങൾ 1967 ലെ അതിർത്തിയുടെയും അന്താരാഷ്​ട്ര കരാറുകളുടെയും അടിസ്​ഥാനത്തിൽ പരിഹരിക്കണമെന്നാണ്​​ ആവശ്യം​. അറബ്​ ​സമൂഹം എന്നും ഫലസ്​തീനൊപ്പം നിന്നിട്ടുണ്ട്​. ഇനിയും അറബ്​ ജനതയുടെ പൂർണ പിന്തുണയുണ്ടാകുമെന്നാണ്​ കരുതുന്നത്​. പ്രശ്​നങ്ങളുണ്ടായപ്പോഴെല്ലാം എല്ലാ അർഥത്തിലുള്ള സഹായങ്ങളും അറബ്​ ലോകം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നും ഫലസ്​തീൻ ജനതക്കൊപ്പം നിൽക്കുന്ന സൗദി അറേബ്യയുടെ നിലപാടിനെ ഫലസ്​തീൻ പ്രസിഡൻറ്​ അഭിനന്ദിച്ചു.

സൗദി അറേബ്യ നൽകി വരുന്ന സഹായങ്ങൾ ഫലസ്തീനെതിരെയുള്ള പ്രശ്​നങ്ങളെ പ്രതിരോധിക്കാനും നിലനിൽക്കാനും സഹായകമായിട്ടുണ്ട്​. ഫലസ്​തീൻ പ്രശ്​നം പരിഹരിക്കുന്നതിൽ ​സുരക്ഷ കൗൺസിൽ എടുക്കുന്ന തീരുമാനങ്ങൾക്ക്​ ശേഷം സൗദി അറേബ്യ എടുക്കുന്ന നിലപാടുകൾ ഏറ്റവും പ്രധാനമാണ്​. ഇസ്രായേൽ അധിനിവേശത്തിനെതിരെയുള്ള ശക്​തമായ നിലപാടെടുക്കാൻ സൗദിക്ക്​ സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.