????????? ?????? ????? ??????? ??????????????

മസ്​ജിദുൽ ഹറാമിൽ സുഗന്ധമേകാൻ മേത്തരം ‘ഉൗദും ബുഖൂറും’

ജിദ്ദ: മക്കയിലെ മസ്​ജിദുൽ ഹറാമിലെത്തുന്നവർക്ക്​ സുഗന്ധമേകാൻ ഉപയോഗിക്കുന്നത്​ മേത്തരം ‘ഉൗദും ബുഖൂറും’. തീർ ഥാടകരുടെ തിരക്ക്​ കൂടിയതോടെ ഹറമി​​െൻറ വിവിധ ഭാഗങ്ങളിൽ മുഴുസമയം സുഗന്ധം പൂശാനും ബുഖൂർ പുകയ്​ക്കാനും കൂടുതൽ ആളുകളെയാണ്​ നിയോഗിച്ചിരിക്കുന്നത്​. പത്ത്​ പേർ യൂനിറ്റിന്​ കീഴിൽ ജോലി ചെയ്യുന്നുണ്ട്​.

പുകക്കാൻ 60 ഒാളം ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്​. പുക​ക്കുന്നതിനു 60 കിലോ ഉൗദ്​ എന്ന തോതിലാണ്​ ഇരുഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്​. കഅ്​ബയിലെ ഹജ്​റുൽ അസ്​വദ്​, മുൽതസം, റുക്​നു യമാനി എന്നിവക്കുമേൽ സുഗന്ധ ദ്രവ്യങ്ങൾ പുരട്ടാനും പ്രത്യേകം ആളുകളെ നിയോഗിച്ചിട്ടുണ്ട്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.