പിറന്നാൾ ദിനത്തിൽ മലയാളി ജിദ്ദയിൽ മരിച്ചു

ജിദ്ദ: സ്വന്തം പിറന്നാൾ ദിനത്തിൽ മലയാളി ജിദ്ദയിൽ മരിച്ചു. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന്​ ആശുപത്രിയിൽ ചികി ത്സയിലായിരുന്ന പത്തനംതിട്ട, അടൂർ മരുതിമൂട് ഇളമന്നൂർ ആറുവിള സ്വദേശി ജോയൽ ഡേയ്‌ലിലെ ജെനി മാത്യു (44) ആണ് മരിച്ചത്.

44ാം ജന്മദിനമായ വ്യാഴാഴ്​ച ഉച്ചയോടാണ് അന്ത്യം. ഒരാഴ്​ചയായി ജിദ്ദ കിങ്​ അബ്​ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രി തീവ്രപരിചരണവിഭാഗത്തിലായിരുന്നു. എട്ട്​ വർഷമായി ജിദ്ദയിലെ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ഭാര്യ ലിയ ജിദ്ദ അൽവുറൂദ് സ്‌കൂളിൽ അധ്യാപികയാണ്​. മക്കൾ: ജോയൽ, അനു. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.