ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന വ്യോമാക്രമണം

ജിദ്ദ: സൗദി അരാംകോ പൈപ്പ് ലൈന് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ യമന്‍ തലസ്ഥാനത്തെ ഹൂതി കേന്ദ്രങ്ങളില് ‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണം. ആക്രണണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്​ട്ര മാധ്യമങ്ങള്‍ റിപ്പോ ര്‍ട്ട് ചെയ്തു. ഹൂതികളുടെ ആയുധ കേന്ദ്രങ്ങള്‍ തകര്‍ത്ത് തുടങ്ങിയെന്ന് സൗദി സഖ്യസേന അറിയിച്ചു.

ചൊവ്വാഴ്ച അരാംകോ പമ്പിങ് സ്​റ്റേഷന് നേരെ നടന്ന ആക്രമണത്തി​​​െൻറ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യമന്‍ തലസ്ഥാനമായ സന്‍ആയില്‍ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയത്. ഹൂതികളുടെ ആയുധപ്പുരകളും കേന്ദ്രങ്ങളും തകര്‍ത്തതായി സഖ്യസേന അവകാശപ്പെട്ടു. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹൂതി ആയുധ കേന്ദം തകര്‍ക്കും വരെ ആക്രമണം തുടരുമെന്ന് സഖ്യസേന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.