മക്ക: ആഭ്യന്തര ഹജ്ജ് പാക്കേജുകളുടെ നിരക്കുകൾ ഹജ്ജ്^ഉംറ മന്ത്രാലയം നിശ്ചയിച്ചു. പ്രാദേശിക പത്രമാണ് ഇക് കാര്യം റിപ്പോർട്ട് ചെയ്തത്. പാക്കേജുകൾക്ക് പുതിയ പേരും അംഗീകരിച്ചിട്ടുണ്ട്. വാറ്റ് കൂടാതെ പാക്കേജുകൾ ക്കുള്ള നിരക്ക് ഇപ്രകാരമാണ്. ഇക്കണോമിക് (ഇഖ്തിസ്വാദി) പാക്കേജ് (1) ൽ എ1 കാറ്റഗറി ചാർജ് 4297 റിയാൽ മുതൽ 4547 റ ിയാൽ വരെ. എ 2 കാറ്റഗറി 4235 റിയാൽ മുതൽ 4485 റിയാൽ വരെ. ബി കാറ്റഗറി 4172 റിയാൽ മുതൽ 4422 റിയാൽ വരെ. സി കാറ്റഗറി 4047 റിയാൽ മുതൽ 4297 റിയാൽ വരെ.
ഡി (1) കാറ്റഗറി ചാർജ് 4292 റിയാൽ മുതൽ 4172 വരെയാണ്. ഡി 2 കാറ്റഗറി 3797 റിയാൽ മുതൽ 4047 റിയാൽ വരെ. ഇ കാറ്റഗറി 3697 റിയാൽ മുതൽ 3947 വരെ. ഇക്കണോമിക് പാക്കേജ് (2) ൽ ഒരു ഹാജിക്ക് 3465 റിയാലാണ്. ദിയാഫ (ഹോസ്പിറ്റാലിറ്റി) പാക്കേജ് (1)ൽ എ1 കാറ്റഗറി തമ്പിൽ 8161 റിയാലും എ 2 കാറ്റഗറിയിൽ 8099, ബി കാറ്റഗറിയിൽ 8036, സി കാറ്റഗറിയിൽ 7911, ഡി1 കാറ്റഗറിയിൽ 7786, ഡി2 കാറ്റഗറിയിൽ 7661, സി കാറ്റഗറിയിൽ 7660 , ഡി1 കാറ്റഗറിയിൽ 7535, ഡി2 കാറ്റഗറിയിൽ 7410 , ഇ കാറ്റഗറിയിൽ 7310 റിയാലുമാണ്.
ദിയാഫ (3) പക്കേജിൽ എ1 കാറ്റഗറിയിൽ 7108, എ 2 കാറ്റഗറിയിൽ 7046 , ബി കാറ്റഗറിയിൽ 6983 , സി കാറ്റഗറിയിൽ 6858, ഡി1 കാറ്റഗറിയിൽ 6733 , ഡി 2 കാറ്റഗറിയിൽ 6608 , സി കാറ്റഗറിയിൽ 6508 റിയാലുമാണ്. ദിയാഫ (4) പാക്കേജിൽ എ 1 കാറ്റഗറിയിൽ 6308 , എ2 കാറ്റഗറിയിൽ 6246 , ബി കാറ്റഗറിയിൽ 6183, സി കാറ്റഗറിയിൽ 6058 , ഡി1 കാറ്റഗറിയിൽ 5933 , ഡി2 കാറ്റഗറിയിൽ 5808 റിയാലും ഇ കാറ്റഗറിയിൽ 5708 റിയാലുമാണ്. ടവർ ബിൽഡിങിൽ ഒരു ഹാജിക്ക് 11905 റിയാലാണ്. അതേ സമയം, ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങൾക്ക് മിനയിലെ തമ്പുകൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നിർണയിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇക്കണോമിക് 1, ഇക്കണോമിക് 2 പാക്കേജുകളിലുള്ളവർക്ക് വ്യാഴാഴ്ചയാണ് തമ്പുകൾ നിർണയിക്കൽ ആരംഭിച്ചത്. ഗസ്റ്റ് പാക്കേജിലെ തമ്പുകൾ ഞായറാഴ്ച മുതലാണ് നിർണയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.