യാമ്പു: റമദാനിൽ യാമ്പു റോയൽ കമീഷനിലെ വേറിട്ടൊരു കാഴ്‌ചയാണ് ‘ബർകത്തു റമദാൻ’ സ്‌പെഷ്യൽ സൂഖ്. റോയൽ കമീഷനിലെ ‘ പ്രോപ്പർട്ടി സർവീസസ് ഡിപ്പാർട്ട്മെൻറ്’ മേൽ നോട്ടം വഹിക്കുന്ന സൂഖ് വ്യവസായ നഗരിയിലെ ഷിഫ മാർക്കറ്റിനടുത് ത് അൽ ഫൈറൂസ് ഇൻഡസ്ട്രിയൽ പാർക്കിലാണ് ഒരുക്കിയിരിക്കുന്നത്. അസർ നമസ്കാരാനന്തരം ആരംഭിക്കുന്ന സൂക്കിന് മഗ്‌രിബ ് ബാങ്ക് കൊടുക്കുന്നതോടെ തിരശ്ശീല വീഴും. സ്വദേശികളും വിദേശികളുമായ ആളുകൾ തങ്ങളുടെ നോമ്പുതുറ വിഭവങ്ങൾ വാങ്ങാൻ ഇവിടെ എത്തുന്നു. വിവിധ രാജ്യങ്ങളിലെ രുചിഭേദങ്ങൾ ആസ്വദിക്കാൻ എത്തുന്നവർക്ക് ഇഷ്ട വിഭവങ്ങൾ തെരഞ്ഞെടുക്കാൻ ഇവിടെ അമ്പതിലധികം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
സ്വദേശി കുടുംബങ്ങൾക്കും വ്യക്തികൾക്കും അവരുടെ റമദാൻ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപന നടത്താനും ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത നോമ്പ് തുറവിഭവങ്ങളുമായി സ്വദേശികളായ യുവാക്കൾ കൂടുതലായി ഈ വർഷം സൂഖിലെത്തിയിട്ടുണ്ട്. മജ്‌ബൂസ്,ബൂഫ്, മുഖൈമാത്ത്, മൻദു തുടങ്ങി അറ ബികൾ ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങൾ ഇവിടെ വില്പന നടത്തുന്നു. വർണ വൈവിധ്യങ്ങളിലുള്ള ‘സൂബിയ’ യും ‘തമറുൽ ഹിന്ദ്’ പോലുള്ള റമദാൻ സ്‌പെഷ്യൽ പാനീയങ്ങളും ഇവിടെ ഒരുക്കാറുണ്ട്. റമദാനുമായി ബന്ധപ്പെട്ട തിരുവചനങ്ങളുടെ ബാനറുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചാണ് ഇവിടെ പവലിയനുകൾ ആകർഷകമാക്കിയിരിക്കുന്നത്.
സൂഖിലെ ഭക്ഷണ സാധനങ്ങളുടെ നിർമാണം റോയൽ കമീഷൻ ആരോഗ്യ വകുപ്പ് സദാ നിരീക്ഷണം നടത്തുന്നുണ്ട്. ലബേനാൻ, യമൻ, ഈജിപ്ത്, പാകിസ്ഥാൻ, തുർക്കി, ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പാരമ്പര്യ റമദാൻ വിഭവങ്ങൾ വാങ്ങാൻ ഇവിടെ അവസരം ഉണ്ട്. നോമ്പു തുറയുടെ ആതിഥേയത്വം വഹിക്കാൻ മത്സരിക്കുന്ന സ്വദേശികളും വിദേശികളും ഇവിടെയെത്തി വിഭവങ്ങൾ ധാരാളം വാങ്ങുന്ന കാഴ്ച കാണാം. യാമ്പുവിലെ വിവിധ പള്ളികളിലേക്കും ‘ഇഫ്ത്വാർ കൂടാര’ ങ്ങളിലേക്കും ആവശ്യമായ നോമ്പുതുറ വിഭവങ്ങൾ പലരും ഇവിടെ നിന്ന് കൊണ്ട് പോകുന്നുണ്ട്. പള്ളികളിലും പ്രത്യേക ടെൻറുകളിലും വിശിഷ്ട വിഭവങ്ങൾ ഒരുക്കി വിദേശികളായ നോമ്പുകാരെ നോമ്പുതുറക്ക് ക്ഷണിക്കുന്ന സുമനസ്സുകളായ സ്വദേശികളുടെ ഉദാരതയും റമദാനിലെ നാളുകളിലെ വേറിട്ട കാഴ്ച തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.