റിയാദ്: അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ബാരലിന് 75 ഡോളറിന് മുകളിലെത്തി. കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും കൂടിയ വിലയാണ ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഇറാൻ എണ്ണ കയറ്റുമതിക്ക് മെയ് ആദ്യം മുതൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതാണ് വില ഉയരാൻ കാരണം. കഴിഞ്ഞ വർഷം ഒക്ടോബറിലുള്ള വിലയിലേക്കാണ് വ്യാഴാഴ്ച ക്രൂഡ് ഓയിൽ വില ഉയർന്നത്.
അതെസമയം വില നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുമെന്ന് സൗദി ഉൾപ്പെടെയുള്ള ഒപെക് കൂട്ടായ്മയിലെ രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. വിലയിടിവ് അനുഭവപ്പെട്ട സാഹചര്യത്തിൽ ഒപെക് കൂട്ടായ്മയിലെ രാജ്യങ്ങളും റഷ്യയും ചേർന്ന് ഉൽപാദന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വില വർധനവിെൻറ സാഹചര്യത്തിൽ ഉൽപാദന നിയന്ത്രണത്തിെൻറ കാര്യത്തിൽ ഒരു പുനർവിചിന്തനത്തിന് ഒപെക് തയാറായേക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അമേരിക്ക ഉപരോധം ശക്തമാക്കുകയും നേരത്തെ അനുവദിച്ച കയറ്റുമതി ഇളവ് പിൻവലിക്കുകയും ചെയ്യുന്നതോടെ ഇറാെൻറ എണ്ണ കയറ്റുമതി പൂർണമായും നിലക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ അടുത്തമാസം ആദ്യം മുതൽ എണ്ണ വില വീണ്ടും വർധിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.