??? ?????? ????? ???? ?????????? ???????? ??????????

‘ഹോസ’ കുടുംബ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: കൊണ്ടോട്ടി ഇ.എം.ഇ.എ ഹെയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയായ ‘ഹോസ’യുടെ ആഭിമുഖ്യത്തിൽ ‘ഹോസ നൈറ്റ് 2k19’ എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡൻറ് ജംഷാദ് ഷാനു അധ്യക്ഷത വഹിച്ചു.

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജന റൽ സെക്രട്ടറിയും ഹോസ രക്ഷാധികാരിയുമായ കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. ഒസീമിയ ജിദ്ദയെ പ്രതിനിധീകരിച്ച് പ്രസ ിഡൻറ് കെ.എൻ.എ ലത്തീഫ്, നീറാട് പ്രവാസി കൂട്ടായ്മ ചെയർമാൻ ശരീഫ് നീറാട്, ഹോസ രക്ഷാധികാരി റഹ്​മത്തലി തുറക്കൽ, എക്സിക്യൂട്ടീവ് അംഗം പി.കെ സിറാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

അബൂബക്കർ മായക്കര മുഖ്യാതിഥിയായി.ആശാ ഷിജുവി​െൻറ നേതൃത്വത്തിൽ ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി. പായസ മത്സരവും കുട്ടികളുടെ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. ഷബീർ കൊട്ടപ്പുറം, നസീർ പരിയാപുരം, ഇസ്മാഇൗൽ വഫ, റഷീദ് കൊണ്ടോട്ടി, ലീന മരിയ ബേബി, സയ്‌ബ അഷ്‌റഫ്, ജംഷീർ നീറാട്, സഫർ അഹ്‌മദ്‌, മുനീർ കോപ്പിലാൻ, റഫീഖ് കിഴിശ്ശേരി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. പായസ മത്സരത്തിൽ ഫൗസിയ കബീർ ഒന്നാം സ്ഥാനനവും ഇൻഷിറ റാഷിദ് രണ്ടാം സ്ഥാനലവും റാഷിദ അഫ്​സൽ മൂന്നാം സ്ഥാനവും നേടി.

കബീർ കൊണ്ടോട്ടി, ഹാഷിം കോഴിക്കോട്, ഖദീജ ലത്തീഫ് കാസർകോട് എന്നിവർ വിധികർത്താക്കളായി. റാഫി ബീമാപള്ളി, ബിജുരാജ് രാമന്തളി, ജാഫറലി പാലക്കോട്, അബൂബക്കർ, മുസ്തഫ തുറക്കൽ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ഷാഹിദ് കളപ്പുറത്ത് സ്വാഗതവും ട്രഷറർ നൗഷാദ് ബാവ നന്ദിയും പറഞ്ഞു.
ഇർഷാദ് കളത്തിങ്ങൽ, ഷമീർ കുഞ്ഞ​ നീറാട്, അഫ്സൽ മായക്കര, റഫീഖ് കിഴിശ്ശേരി, കബീർ നീറാട്, ഷാജി തുറക്കൽ എന്നിവർ നേതൃത്വം നൽകി.
കുട്ടികളുടെ കായിക മത്സരങ്ങളിൽ ഷാൻ മുഹമ്മദ്, ഐമൻ ഷാഹിദ്, നിഹാൻ നൗഷാദ്, എസ ഐറിൻ ഇർഷാദ്, ഷാൻ ഷെമീർ, ഫാത്തിമ മിൻഹ, നെഹാൻ നൗഷാദ്, ഫെസിൻ റഈസ്, ഇഹാൻ റിസ്‌വി, ഷെസ ഷംശിദ് എന്നിവർ വിജയികളായി. ഫാത്തിമ ഷമൂല ലത്തീഫ് അവതാരകയായി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.