???? ??? ????????????? ????????? (??????) ???????? ??????? ??????

ഫിറ്റ് റിസർച്ച്​ ആൻഡ് സ്​റ്റഡീസ് ബിരുദദാന സംഗമം

ജിദ്ദ: ഫോറം ഫോർ ഇന്നൊവേറ്റീവ് തോട്ട്​സ്​ (ഫിറ്റ്) സ്കൂൾ ഓഫ് റിസർച്ച് ആൻഡ് സ്​റ്റഡീസി​െൻറ ഒന്നര വർഷം നീണ്ട ുനിന്ന രണ്ടാമത് ബാച്ചി ന്​ സമാപനം കുറിച്ച്​ ബിരുദദാന സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലെ കെ.എം.സി.സി ഓഡിറ്റോറിയത്ത ിൽ നടന്ന ചടങ്ങിൽ കോഴ്​സ്​ പൂർത്തിയാക്കിയ പഠിതാക്കൾക്ക്​ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പുതിയ ബാച്ചിൽ പ്രവ േശനം നേടിയ വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി അധ്യക്ഷത വഹിച്ചു.

മാധ്യമ പ്രവർത്തകൻ ടി.പി ചെറൂപ്പ ഉദ്‌ഘാടനം ചെയ്തു. കിങ്​ അബ്​ദുൽ അസീസ് യൂനിവേഴ്സിറ്റി പ്രഫ. ഡോ. ഇസ്മാഈൽ മരിതേരി അനുമോദന പ്രഭാഷണം നടത്തി. റിസർച്ച്​ ആൻഡ് സ്​റ്റഡീസ് ഡയറക്ടർ ശരീഫ് സാഗർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിജയികളായ ഇർഷാദ് മൊഗ്രാൽ (ഒന്നാം റാങ്ക്​), ഹാഷിം നാലകത്ത്​ (രണ്ടാം റാങ്ക്​), ഷമീം അലി കൊടക്കാട്, നൗഷാദ് വെങ്കിട്ട (മൂന്നാം റാങ്ക്​) എന്നിവർക്ക് ടി.പി ചെറൂപ്പ, വി.പി മുസ്തഫ, വി.പി ഉനൈസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്​തു.

ഒന്നാം റാങ്ക്​ ജേതാവിനുള്ള കൊളത്തൂർ മൗലവി അവാർഡ് ശരീഫ് സാഗർ ഇർഷാദിന് സമ്മാനിച്ചു. നാസർ മച്ചിങ്ങൽ, സാബിൽ മമ്പാട്, ഇല്യാസ് കല്ലിങ്ങൽ, സി.കെ റസാഖ്, എ.കെ ബാവ, മജീദ് പുകയൂർ, നാസർ വെളിയംകോട്, നാസർ ഒളവട്ടൂർ, ഹസ്സൻ സിദ്ദീഖ് ബാബു, മജീദ് അരിമ്പ്ര, സുൽഫിക്കർ ഒതായി, എ.കെ ഗഫൂർ, ഹസ്സൻ ബത്തേരി, അബ്​ദുല്ല ഹിറ്റാച്ചി, മുഹമ്മദ് കുറുക്കൻ, ഇ.സി അഷ്‌റഫ്, സമദ് പൊറ്റയിൽ, സുഹൈൽ മേച്ചേരി തുടങ്ങിയവർ സർട്ടിഫിക്കറ്റ്​ വിതരണം നിർവഹിച്ചു. കോഒാഡിനേറ്റർ പി.വി ഷഫീഖ് സ്വാഗതവും ഉനൈസ് കരിമ്പിൽ നന്ദിയും പറഞ്ഞു. കെ.എൻ.എ ലത്തീഫ്, അബു കാട്ടുപാറ, നൗഫൽ ഉള്ളാടൻ, എം.പി ബഷീറലി, അഫ്സൽ നാറാത്ത് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.