ജിദ്ദ: മുസ്ലിം വേൾഡ് ലീഗ് (റാബിത്വ അൽആലം അൽഇസ്ലാമി) ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇൗസ മ ോസ്കോയിലെ റഷ്യൻ ഫെഡറേഷൻ സിവിക് ചേമ്പർ സന്ദർശിച്ചു. ചേമ്പർ പ്രസിഡൻറ് സർജി ഒാർഗോനികിഡ്സും സംഘാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. റഷ്യയും മുസ്ലിം ലോകവും തമ്മിലുള്ള സഹകരണം വർധിപ്പിക്കുക, ഭീകരതയും വംശീയതയും നിർമാർജ്ജനം ചെയ്യുക, ഇസ്ലാമോഫോബിയ തടയുക, സമൂഹത്തിൽ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുക തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്തത്.
ചേംമ്പറിെൻറ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഭാരവാഹികൾ റാബിത്വ ജനറൽ സെക്രട്ടറിക്ക് കൈമാറി. ഭീകരതയും വംശീയതവും നേരിടാനും നിർമാർജ്ജനം ചെയ്യാനും വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്നേഹസംവാദങ്ങൾ വർധിപ്പിക്കാനും സൗഹൃദവും സമാധാനവും നിലനിർത്താനും വേണ്ട പ്രവർത്തനങ്ങൾക്ക് ചേമ്പറുമായി ധാരാണാപത്രത്തിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.