ആരോഗ്യ ഇന്‍ഷുറന്‍സിന് നാഷണൽ അഡ്രസ് രജിസ്​റ്റ്​ ചെയ്യണം

ജിദ്ദ: സൗദിയില്‍ ആരോഗ്യ ഇൻഷുറന്‍സ്​ എടുക്കാൻ ദേശീയ അഡ്രസ്​ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. ഈ മാസം അവസാനത ്തോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. ലളിതമായ പ്രക്രിയയിലൂടെ ഓണ്‍ലൈനായി ദേശീയ അഡ്രസ് രജിസ്‌ട്രേഷന്‍ പൂര് ‍ത്തിയാക്കാം. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമാണ് പുതിയ ചട്ടം.

കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇൻഷുറന്‍സി​​െൻറ പോര്‍ട്ടലുമായി ജീവനക്കാരേയും ആശ്രിതരേയും ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണിത്. അഡ്രസ് രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഇൻഷുറന്‍സ് കമ്പനികള്‍ പോളിസി ഉടമകളുടെ വിവരങ്ങള്‍ പുതുക്കും. പുതിയ പോളിസി എടുക്കുന്നതിനും നിലവിലെ പോളിസി പുതുക്കുന്നതിനും പുതിയ ചട്ടം ബാധകമാണ്.

പുതിയ ബാങ്ക് അക്കൗണ്ടുകള്‍ എടുക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും പല ബാങ്കുകളും ഇതിനോടകം തന്നെ ദേശീയ അഡ്രസ്​ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദേശികളുടെ നിലവിലെ അഡ്രസുകളില്‍ മാറ്റം വരുന്നപക്ഷം, ഓണ്‍ലൈനായി ദേശീയ അഡ്രസിലെ വിവരങ്ങളിലും മാറ്റം വരുത്തേണ്ടതാണ്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.