റിയാദ്: പൊതുപെരുമാറ്റ സംരക്ഷണ ചട്ടങ്ങൾക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ അൽയമാമ കൊട്ടാരത്തിൽ സൽമ ാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ചട്ടങ്ങൾക്ക് അനുമതി നൽകിയത്. സൗദി ശൂറ കൗൺസിലിൽ നേരത്തെ പൊത ുപെരുമാറ്റ ചട്ടങ്ങൾ ചർച്ച ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോൾ അംഗീകാരം നൽകിയത്.
ബഹ്റൈൻ സന്ദർശനവും ബഹ്റൈൻ രാജാവുമായുള്ള കൂടിക്കാഴ്ചയും സംബന്ധിച്ച കാര്യങ്ങളും അതിെൻറ ഫലങ്ങളും ഉന്നതതല സംഘത്തിെൻറ ഇറാഖ് സന്ദർശനവും മന്ത്രിസഭ യോഗത്തിൽ വിലയിരുത്തി. ഇറാൻ റവല്യൂഷനറി ഗാർഡിനെ ഭീകര സംഘടനയിലുൾപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തതായി മന്ത്രിസഭ തീരുമാനങ്ങൾ വിശദീകരിക്കവേ ഇൻഫർമേഷൻ മന്ത്രി തുർക്കി ബിൻ അബ്ദുല്ല അൽശബാന പറഞ്ഞു.
ഭീകരതയെ നേരിടാനുള്ള പ്രായോഗിക നടപടിയാണ് അമേരിക്കയുടെ തീരുമാനം. ഭീകരതക്ക് ഇറാൻ നൽകുന്ന സഹായങ്ങൾ നിർത്തലാക്കണമെന്ന് സൗദി അറേബ്യ പലവട്ടം ആവശ്യപ്പെട്ടതാണ്. അന്താരാഷ്ട്ര രംഗത്ത് സമാധാനവും സുരക്ഷിതത്വവും തകർക്കുന്ന ഇറാൻ റവല്യൂഷറി ഗാർഡുകൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും സാമ്പത്തികവും മാനുഷികവുമായി ഫലസ്തീന് നൽകിവരുന്ന സഹായം തുടരാനും മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.