മക്ക: ഹറം ജുമുഅ ഖുതുബ വിവർത്തനം കൂടുതൽ ഭാഷകളിൽ. ഇമാമിെൻറ വെള്ളിയാഴ്ച പ്രസംഗം നിലവിൽ അഞ്ച് ഭാഷകളിലാണ് മൊ ഴിമാറ്റി സംപ്രേഷണം ചെയ്യുന്നത്. പുതുതായി അഞ്ച് ഭാഷകളിൽ കൂടി വിവർത്തനം ചെയ്യാൻ കഴിയുംവിധം സംവിധാനങ്ങൾ വികസിപ്പിക്കുമെന്ന് മസ്ജിദുൽ ഹറാം ഭാഷാ, തർജ്ജമ വിഭാഗം മേധാവി അഹമ്മദ് അൽഉമൈദി അറിയിച്ചു. ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ സൗകര്യവും കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം.
ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ അറബിയിൽ നിന്ന് ഇംഗ്ലീഷ്, പേർഷ്യൻ, ഇന്തോനേഷ്യ, ഫ്രഞ്ച്, ഉറുദു എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റിയാണ് സംപ്രേഷണം. സൗണ്ട് എൻജിനീയറിങ്, മൈക്രോഫോൺ തുടങ്ങിയവയുടെ ഏറ്റവും നൂതന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.