യാമ്പു: മത്സ്യബന്ധന മേഖലയിൽ സ്വദേശിവത്കരണത്തിെൻറ ഭാഗമായി സൗദി യുവാക്കൾക്ക് ഉൗർജിത പരിശീലനം. മീൻ പിടിക്കാ ൻ പോകുന്ന ബോട്ടുകളിൽ ഒരു സ്വദേശി ജീവനക്കാരൻ വേണമെന്ന നിബന്ധനക്ക് അനുസൃതമായി ആവശ്യമായ തൊഴിലാളികളെ ലഭ്യമാ ക്കാനാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി പരിസ്ഥിതി -ജല --കാർഷിക മന്ത്രാലയം നേരിട്ട് പരിശീലന പരിപാടി സംഘട ിപ്പിക്കുന്നത്. ആവശ്യത്തിന് ആളെ കിട്ടാത്ത സാഹചര്യത്തിലാണ് ഉൗർജിത നടപടി. സ്വദേശിവത്കരണം സമയബന്ധിതമായി നടപ്പാക്കണമെന്ന തീരുമാനം പരിശീലനം ലഭിച്ച സൗദി തൊഴിലാളികളുടെ ദൗർലഭ്യം കാരണം അനിശ്ചിതമായി നീട്ടുകയായിരുന്നു.
സാങ്കേതിക തൊഴിൽ പരിശീലന കോർപറേഷെൻറ സഹകരണത്തോടെയാണ് ഇപ്പോൾ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. സ്വദേശിയുവാക്കളെ കൂടുതലായി ഇൗ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കാനുള്ള പ്രോത്സാഹന പരിപാടികൾ നടപ്പാക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ 1,000 യുവാക്കൾക്കാണ് പരിശീലനം. വിദഗ്‌ധരായ പരിശീലകരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പരിശീലനം. സമുദ്ര സുരക്ഷക്കാവശ്യമായ സംവിധാനങ്ങളുടെ ഉപയോഗരീതി, റേഡിയോ കമ്യൂണിക്കേഷൻ, ഫിഷിങ് ടെക്നിക്കുകൾ, മത്സ്യതെരച്ചിലിനായുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, മറൈൻ യന്ത്രവത്കരണം തുടങ്ങിയവയിലെ പരിശീലനത്തിന് അതാത് രംഗത്തെ വിദഗ്ധരാണ് നേതൃത്വം നൽകുന്നത്.
സൗദി യുവാക്കളെ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മത്സ്യബന്ധനത്തിൽ വൈദഗ്ധ്യമുള്ളവരായി വളർത്തിയെടുക്കാൻ നൂതന പരിശീലനമാണ് നൽകുന്നതെന്ന് യാമ്പുവിലെ പരിശീലന വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ എൻജി. ഖാലിദ് അൽബാതിഹ് പറഞ്ഞു. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ സഹകരണം നേരത്തെ തേടിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ‘സ്വയ്യാദ്’ എന്ന പേരിൽ ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. മലയാളികളടക്കം ആയിരക്കണക്കിന് വിദേശികളാണ് നിലവിൽ മത്സ്യബന്ധന രംഗത്തുള്ളത്. പകരം സ്വദേശി തൊഴിലാളികളെ കണ്ടെത്താൻ പരിശീലന പദ്ധതികൾ വഴി കഴിയുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.